പെഗാസസ് വിവാദം രാജ്യമെങ്ങും പുകയുന്നതിനിറ്റെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിഉടെ ഫോണും ചോർത്തിയതായി റിപ്പോർട്ട്. രാഹുൽ ഗാന്ധിയുടെ 2 ഫോണുകൾ ചോർത്തലിന് വിധേയമായതായി ദ വയർ റിപ്പോർട്ട് ചെയ്യുന്നു. രാഹുലിന്റെ അഞ്ച് സുഹൃത്തുക്കളുടെ ഫോണുകളും ചോർത്തലിന് വിധേയമായിട്ടുണ്ട്. രാഷ്ട്രീയവുമായി ബന്ധമില്ലാത്തവരാണ് ഇവർ.
ഇസ്രായേൽ ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാരുടെയും ജഡ്ജിമാരുടെയും മാധ്യമപ്രവർത്തകരുടെയും ഉൾപ്പടെ നിരവധി പേരുടെ ഫോണുകൾ ചോർത്തിയതായാണ് ആദ്യ സൂചനകൾ പുറത്തുവിട്ടത് സുബ്രഹ്മണ്യൻ സ്വാമിയാണ്. വിവിധ തലങ്ങളിൽ നിന്ന് പ്രമുഖരായ 300 പേരുടെ ഫോണുകൾ ചോർന്നതായാണ് റിപ്പോർട്ടുകൾ. ഈ പട്ടികയിൽ രാഹുൽ ഗാന്ധിയും ഉണ്ടെന്നാണ് പുതിയ വെളിപ്പെടുത്തൽ, 2018 മുതലാണ് രാഹുലിന്റെ ഫോൺ ചോർത്താൻ ആരംഭിച്ചത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.