Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെഗാസസ്: വാർത്തകൾ വസ്‌തുതാവിരുദ്ധം, ജനാധിപത്യ സർക്കാരിനെ താറടിക്കാൻ ശ്രമം

പെഗാസസ്: വാർത്തകൾ വസ്‌തുതാവിരുദ്ധം, ജനാധിപത്യ സർക്കാരിനെ താറടിക്കാൻ ശ്രമം
, തിങ്കള്‍, 19 ജൂലൈ 2021 (17:13 IST)
പെ‌ഗാസസുമായി ബന്ധപ്പെട്ട ഫോൺ ചോർത്തൽ വിവാദത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ. മാധ്യമവാർത്തകൾ വസ്‌തുതകൾക്ക് നിരക്കുന്നതല്ലെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് പ്രതികരിച്ചു. സർക്കാർ ആരുടെയും ഫോൺ ചോർത്തിയിട്ടില്ല. ജനാധിപത്യ സർക്കാരിനെ താറടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
 
പാർലമെന്റ് സമ്മേളനത്തിന് തൊട്ട് മുൻപ് തന്നെ റിപ്പോർട്ട് പുറത്തുവന്നത് യാദൃശ്ചികമല്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം ഇന്ന് പാർലമെന്റ് സമ്മേളനം റിപ്പോർട്ടിനെ തുടർന്നുള്ള വാദപ്രദിവാദങ്ങളെ തുടർന്ന് അലങ്കോലമായി. പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ സർക്കാർ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. രാവിലെ പ്രതിഷേധങ്ങളെ തുടർന്ന് സഭ ഉച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവെച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെൻസെക്‌സ് 587 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു, നിക്ഷേപകർക്ക് 1.2 ലക്ഷം കോടി നഷ്ടം