Webdunia - Bharat's app for daily news and videos

Install App

യുപി ബലാത്‌സംഗം: പെണ്‍‌കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഹുലും പ്രിയങ്കയും പൊലീസ് കസ്റ്റഡിയില്‍, പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജ്ജ്

ജോണ്‍സി ഫെലിക്‍സ്
വ്യാഴം, 1 ഒക്‌ടോബര്‍ 2020 (16:06 IST)
ഉത്തർപ്രദേശിലെ ഹത്രാസിൽ‌ കൂട്ടബലാൽസംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. രാഹുലിന്റെയും പ്രിയങ്കയുടെയും വാഹനവ്യൂഹം ഗ്രേറ്റര്‍ നോയിഡയില്‍ വച്ചാണ് ഉത്തർപ്രദേശ് പൊലീസ് തടഞ്ഞത്. ഇതേത്തുടര്‍ന്ന് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ രാഹുലും പ്രിയങ്കയും പ്രവര്‍ത്തകര്‍ക്കൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലേക്ക് നടക്കാനാരംഭിച്ചു. തുടര്‍ന്നാണ് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
 
രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം ജാഥയായി നീങ്ങിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. പെണ്‍കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നിരോധനാജ്ഞയാണെന്നും അങ്ങോട്ട് പോകാനാകില്ലെന്നും പൊലീസ് അറിയിച്ചു. എങ്കില്‍ പ്രവര്‍ത്തകര്‍ വരേണ്ടതില്ലെന്നും താന്‍ തനിച്ച് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുമെന്നും രാഹുല്‍ അറിയിച്ചു. തുടര്‍ന്നാണ് പൊലീസ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയില്‍ എടുത്തത്.
 
അതേസമയം, രാഷ്ട്രീയപ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും ആരെയും ആ പ്രദേശത്തേക്ക് പ്രവേശിപ്പിക്കാതിരിക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചിരിക്കുകയാണ് യു പി പൊലീസ്. വീടിന്‍റെ കിലോമീറ്ററുകള്‍ക്ക് അകലെമുതലേ എല്ലാ റോഡുകളും പൊലീസ് അടച്ചിരിക്കുകയാണ്. 

ചിത്രത്തിന് കടപ്പാട് - ട്വിറ്റര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments