Webdunia - Bharat's app for daily news and videos

Install App

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രിയപ്പെട്ട വ്യക്തിയാണ് രാഹുല്‍: മൻമോഹൻ സിംഗ്

രാഹുല്‍ ഗാന്ധിക്ക് മൻമോഹന്‍ സിംഗിന്റെ പിന്തുണ

Webdunia
ചൊവ്വ, 5 ഡിസം‌ബര്‍ 2017 (11:19 IST)
പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ പിന്തുണച്ച് മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗ്. കോണഗ്രസ് പാര്‍ട്ടിയിലെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട വ്യക്തിയാണ് രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹം പറ‍ഞ്ഞു.
 
രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ ഒരു അദ്ധ്യായം ആരംഭിക്കുകയാണെന്നും മന്‍മോഹന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ്സ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നലെ വൈകുന്നേരം മൂന്ന് വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാനിരിക്കെ ഇതുവരെ മറ്റാരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ല.
 
രാഹുലിനെതിരെ ആരും മത്സരിക്കില്ല എന്നാണ് കരുതപ്പെടുന്നത്. കോണ്‍ഗ്രസ്സിന്റെ ഭരണഘടന അനുസരിച്ച് രാഹുല്‍ സ്വമേധയാ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും 10 പ്രാദേശിക കോണ്ഗ്രസ്സ് കമ്മിറ്റി പ്രധിനിധികളില്‍ നിന്നും മത്സരിക്കുന്നതിനുള്ള സമ്മതവും തേടിയിരിക്കണം. വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ നല്‍കിയത്. ഈ മാസം 11 ആണ് നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയ്യതി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments