രജസ്ഥാൻ: കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് രാജസ്ഥാനിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ റാലി. കർഷകരുടെ കടം ഒരുരൂപ പോലും മോദി എഴുതള്ളിയില്ലെന്നും കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ മേക്കിൻ ഇന്ത്യ പദ്ധതി പൂർണ പരാജയമാണെന്നും രാഹുൽ പറഞ്ഞു.
യു പി എ സർക്കാർ 70,000 കോടി കാർഷിക കടങ്ങൾ എഴുതിതള്ളിയപ്പോൾ മോദി 3.5 ലക്ഷം കോടിയുടെ കിട്ടാക്കടങ്ങളാണ് എഴുതിത്തള്ളിയത്. കർഷകരുടെ കടം ഒരു രൂപപോലും എഴുതിത്തള്ളാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല.
ഫോണുകളും ടീ ഷർട്ടുകളും ഉൾപ്പടെ ചൈനയിൽ നിന്നുമാണ് രാജ്യത്തെത്തുന്നത്. മോദിയെക്കൊണ്ട് ഗുണമുണ്ടായത് രാജ്യത്തെ ഇരുപതോളം വ്യവസായികൾക്ക് മാത്രമാണ്. തന്ത്ര പ്രധാനമായ റഫേൽ ഇടപാടിൽ നിന്നു പൊതുമേഖല കമ്പനിയായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽസിനെ ഒഴിവാക്കിയത് മോദിയുടെ സുഹൃത്തായ വ്യവസായിക്ക് ലാഭമുണ്ടാക്കൻവേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
യു പി സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ വിലക്കാണ് കേന്ദ്രസർക്കാർ റഫേൽ വിമാനങ്ങൾ വാങ്ങിയത്. റഫേൽ ഇടപാടിൽ ഒരക്ഷം മിണ്ടാൻപോലും നമ്മുടെ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. നോട്ട് നിരോധനവും ജി എസ് ടിയും സമ്പദ് വയ്‌വസ്ഥയെ തകിടം മറിച്ചു എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.