പഞ്ചാബിൽ കൊവിഡ് 19 ബാധിച്ച് മരിച്ച രോഗി ഏകദേശം 23 പേർക്ക് രോഗം പടർത്തിയതായി റിപ്പോർട്ട്.പഞ്ചാബിൽിതുവരെയായി റിപ്പോർട്ട് ചെയ്യപ്പെട്ട 33 കേസുകളിൽ 23 എണ്ണവും ഇയാൾ വഴിയാണ് പകർന്നതെന്നാണ് വിവരം. മാർച്ച് 18നാണ് ഇയാൾ മരിച്ചത്. പഞ്ചാബിലെ ഗുരുദ്വാരയിൽ പുരോഹിതനയ 70 കാരൻ രണ്ടാഴ്ച മുമ്പാണ് ഇറ്റലി, ജർമനി എന്നീ രാജ്യങ്ങൾ സന്ദർശിച്ച് നാട്ടിലെത്തിയത്.
ഇയാളോട് നാട്ടിലെത്തിയ ഉടനെ തന്നെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് വകവെക്കാതെ നാട്ടിലിറങ്ങി നടക്കുകയും ആളുകളുമയി ഇടപ്ഴകുകയും ചെയ്‌തു. ഇയാൾ വിവിധ ആഘോഷങ്ങളിലും ചടങ്ങുകളിലും പങ്കെടുത്തിട്ടുണ്ടെന്നാണ് യാത്രവിവരങ്ങൾ പരിശോധിച്ച അധികൃതർ പറയുന്നത്.
മാർച്ച് 8 മുതൽ 10 വരെ ആനന്ദപുർ സാഹിബിൽ ആഘോഷ പരിപാടിയിൽ ഇയാൾ പങ്കെടുക്കുകയും സ്വന്തം ഗ്രാമമായ ഷഹീദ് ഭഗത് സിങ് നഗറിൽ തിരികെയെത്തുകയും ചെയ്‌തു.ഇയാളും മറ്റ് രണ്ട് സുഹൃത്തുക്കളും ചേർന്ന് സംസ്ഥനത്തുടനീളം പതിനഞ്ചോളം ഗ്രാമങ്ങൾ സന്ദർശിച്ചതയി സൂചനയുണ്ട്.മരിച്ച രോഗിയുടെ കുടുംബത്തിലെ 14 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.ഇയാളുടെ ചെറുമക്കളും വിവിധ അളുകളുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്നു.
മരിച്ച രോഗിയുടെ സമ്പർക്കപട്ടിക അറിഞ്ഞതോട് കൂടി കടുത്ത ആശങ്കയിലാണ് അധികൃതർ. ഇവർ ഗ്രാമങ്ങൾ തോറും പരിശോധനകൾ നടത്തികൊണ്ടിരിക്കുകയാണ്.നവൻശഹർ, മൊഹാലി, അമൃത്സർ, ഹോഷിയാർപുർ, ജലന്ധർ എന്നിവിടങ്ങളിലെല്ലാം മൂന്ന് പേരും ചേർന്ന് കൊവിഡ് വ്യാപിപിച്ചിരിക്കാം എന്നാണ് നിഗമനം.