Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ടൊവിനോ പൊളിയാണ്, മാസ് ആണ്, അന്യായമാണ്; യൂത്ത് ഡിഫന്‍സ് ഫോഴ്‌സില് അംഗമായി താരം!

ടൊവിനോ പൊളിയാണ്, മാസ് ആണ്, അന്യായമാണ്; യൂത്ത് ഡിഫന്‍സ് ഫോഴ്‌സില് അംഗമായി താരം!

അനു മുരളി

, വെള്ളി, 27 മാര്‍ച്ച് 2020 (13:46 IST)
ടൊവിനോ തോമസ് എന്ന നടനിൽ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു മനുഷ്യൻ കൂടെയുണ്ടെന്നത് കേരളം പ്രളയത്തിൽ മുങ്ങിയപ്പോഴാണ് അദ്ദേഹത്തിന്റെ ആരാധകർ പോലും അറിയുന്നത്. കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ സ്വന്തം നാട്ടില്‍ അദ്ദേഹം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. തന്നാൽ കഴിയുന്ന സഹായങ്ങളെല്ലാം ചെയ്തു. 
 
കൊറോണ വൈറസ് പ്രതിരോധത്തിന് യുവജനങ്ങളുടെ സന്നദ്ധ സൈന്യം വേണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനായി സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ യൂത്ത് ഡിഫന്‍സ് ഫോഴ്‌സ് തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ആയിരക്കണക്കിനു ആളുകളാണ് ഇതിൽ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 
 
യൂത്ത് ഡിഫന്‍സ് ഫോഴ്‌സില്‍ ടൊവിനോ തന്റെ പേരും രജിസ്റ്റർ ചെയ്തിരിക്കുകയാണ്.  ഇതേ കുറിച്ച് മലയാള മനോരമയില്‍ അദ്ദേഹം ഒരു കുറിപ്പ് എഴുതുകയും ചെയ്തിരുന്നു. ലോക്ക് ഡൗണിന്റെ ഭാഗമായി വീട്ടിലിരിക്കുമ്പോഴും കണ്ണും കാതും പുറത്തേക്ക് തുറന്ന് വയ്ക്കാം എന്നാണ് ടൊവിനോ പറയുന്നത്. യൂത്ത് ഡിഫന്‍സ് ഫോഴ്‌സിനെ അതിജീവനത്തിനുള്ള സേന എന്നാണ് ടൊവിനോ വിശേഷിപ്പിക്കുന്നത്. 
 
വളണ്ടിയര്‍ ആണെന്ന് പറഞ്ഞ് വെറുതേ പുറത്തിറങ്ങി നടന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത് എന്നും ടൊവിനോ പറയുന്നു. ഇപ്പോഴത്തെ ഈ കൂട്ടിരിപ്പ് നാളേക്ക് വേണ്ടിയുള്ള കരുതിവപ്പ് കൂടിയാണെന്ന് മറക്കരുത് എന്ന് കൂടി ടൊവിനോ ഓര്‍മിപ്പിക്കുന്നുണ്ട്. പലപ്പോഴായി മാറ്റിവച്ച പല കാര്യങ്ങളും ഈ ലോക്ക് ഡൗണ്‍ കാലത്ത് ചെയ്ത് തീര്‍ക്കാം എന്നാണ് ടൊവിനോയുടെ പക്ഷം.
 
ടൊവിനോയ്ക്ക് പിന്നാലെ യുവതാരം സണ്ണി വെയ്ന്‍, നടി പൂര്‍ണിമ ഇന്ദ്രജിത്, സംവിധായകരായ മേജര്‍ രവി, അരുണ്‍ ഗോപി എന്നിവരും യൂത്ത് ഡിഫന്‍സ് ഫോഴ്‌സിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂപ്പർമാർക്കറ്റിൽ കണ്ണിൽകണ്ട സാധനങ്ങൾക്കുനേരെയെല്ലാം തമാശയ്ക്ക് ചുമച്ചു, കടയുടമയ്ക്ക് നഷ്ടം 25ലക്ഷം യുവതി അറസ്റ്റിൽ