Webdunia - Bharat's app for daily news and videos

Install App

ഹോം വർക്ക് ചെയ്യാതെ ക്ലാസിൽ വന്നു; ശിക്ഷയായി പെൺകുട്ടികളുടെ വളകൾ ആൺകുട്ടികളെ ധരിപ്പിച്ചു; അധ്യാപകനെതിരെ അന്വേഷണം

കഴിഞ്ഞ വ്യാഴാഴ്ച മനുഭായ് പ്രജാപതി എന്ന അധ്യാപകനാണ് കുട്ടികളെ കൊണ്ട് ഇപ്രകാരം ചെയ്യിപ്പിച്ചെന്നാണ് പരാതി.

Webdunia
ചൊവ്വ, 23 ജൂലൈ 2019 (15:00 IST)
ഹോംവർക്ക് ചെയ്യാത്തതിന് പ്രൈമറി സ്കൂൾ വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകൻ വളകൾ ധരിപ്പിച്ചതായി പരാതി. ഹോംവർക്ക് ചെയ്യാതെ വന്ന ആറാം ക്ലാസിലെ മൂന്ന് കുട്ടികൾക്കാണ് ഇത്തരത്തിൽ ശിക്ഷ നൽകിയത്. മെഹസാന ജില്ലയിലെ ഗവൺമെന്റ് പ്രൈമറി നമ്പർ 3 സ്കൂളിലാണ് സംഭവം നടന്നത്. കഴിഞ്ഞ വ്യാഴാഴ്ച മനുഭായ് പ്രജാപതി എന്ന അധ്യാപകനാണ് കുട്ടികളെ കൊണ്ട് ഇപ്രകാരം ചെയ്യിപ്പിച്ചെന്നാണ് പരാതി. 
 
പെൺകുട്ടികളോട് വള ഊരി നൽകാൻ അധ്യാപകൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് എല്ലാവരുടെയും കാൺകെ വള ധരിക്കണമെന്ന് ആൺകുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ വെള്ളിയും ശനിയും ആൺകുട്ടികൾ സ്കൂളിൽ പോയില്ല. തങ്ങൾക്ക് സ്കൂളിൽ പോകാൻ നാണക്കെടാണെന്നാണ് ആൺകുട്ടികൾ രക്ഷിതാക്കളോട് പറഞ്ഞത്. 
 
തുടർന്ന് രക്ഷിതാക്കൾ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. തുടർന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിന് പിന്നാലെ അധ്യാപകനെ നിർബന്ധ അവധിയിൽ അയച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments