Webdunia - Bharat's app for daily news and videos

Install App

യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; കേന്ദ്രമന്ത്രിക്കെതിരെ കേസ്

യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; കേന്ദ്രമന്ത്രിക്കെതിരെ കേസ്

Webdunia
ശനി, 11 ഓഗസ്റ്റ് 2018 (14:07 IST)
കേന്ദ്രമന്ത്രി രഞ്ജൻ ഗൊഹോയിനെതിരെ പീഡന പരാതിയുമായി യുവതി രംഗത്ത്. ഏഴ് മാസം മുമ്പ് ഭർത്താവില്ലാത്ത ദിവസം മന്ത്രി യുവതിയുടെ വീട്ടിലെത്തുകയും തുടർന്ന് പീഡനത്തിനിരയാക്കുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയെത്തുടർന്ന് അസം പൊലീസ് മന്ത്രിക്കെതിരെ കേസെടുത്തു.
 
ഓഗസ്റ്റ് രണ്ടിനാണ് യുവതി പൊലീസില്‍ പരാതിപ്പെടുന്നത്. വര്‍ഷങ്ങളായി പരിചയമുണ്ടായിരുന്ന യുവതിയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു മന്ത്രി.
 
കേസിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. ബലാത്സംഗ കുറ്റത്തിന് മന്ത്രിയ്ക്ക് എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നാഗോണ്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സബിത ദാസ് അറിയിച്ചു. 
 
ഐപിസി 417 (വഞ്ചനാ), ഐപിസി 376 ബലാത്സംഗം, ഐപിസി 506 (ക്രിമിനല്‍ കുറ്റം) എന്നീ കുറ്റങ്ങളാണ് പരാതിയില്‍ മന്ത്രിയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത്. മന്ത്രിയെ ഉടൻ അറസ്‌റ്റ് ചെയ്യുമോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments