പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്ങിനെ കോൺഗ്രസ് നാണംകെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമരീന്ദർ സർക്കാരിന്റെ പ്രവർത്തനം തടസ്സപ്പെടുത്താൻ കോൺഗ്രസ് ശ്രമിച്ചുവെന്നും റിമോട്ട് കൺട്രോളിലൂടെ ഭരണം നിയന്ത്രിക്കാൻ ശ്രമിച്ചുവെന്നും മോദി കുറ്റപ്പെടുത്തി.
ജലന്ധറിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമരിന്ദർ സർക്കാരിനെ കേന്ദ്രം ഭരിക്കാൻ ശ്രമിച്ചുവെന്ന പ്രിയങ്കാ ഗാന്ധിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മോദി.ബിജെപിയെ അനുസരിക്കുകയും കോൺഗ്രസിനെ എതിർക്കുകയും ചെയ്ത നേതാവാണ് അമരിന്ദർ എന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.
കോൺഗ്രസിനെ ഭരിക്കുന്നത് രാജ്യത്തിന്റെ ഭരണഘടനയല്ല, ഒരു കുടുംബത്തിന്റെ റിമോട്ട് കൺട്രോളിലാണ് അവർ മുന്നോട്ട് നീങ്ങുന്നത്. മോദി പറഞ്ഞു. പഞ്ചാവിൽ തന്റെ ക്ഷേത്ര സന്ദർശനത്തിന് പൊലീസ് അനുമതി നിഷേധിച്ചെന്നും മോദി കുറ്റപ്പെടുത്തി.