Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പ്രളയ ദുരന്തത്തെ തുടർന്ന് ഗൽഫിലേക്ക് അമിത ചാർജ് ഈടാക്കുന്ന വിമാന കമ്പനികൾക്കെതിരെ നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ

പ്രളയ ദുരന്തത്തെ തുടർന്ന് ഗൽഫിലേക്ക് അമിത ചാർജ് ഈടാക്കുന്ന വിമാന കമ്പനികൾക്കെതിരെ നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ
, ശനി, 18 ഓഗസ്റ്റ് 2018 (14:59 IST)
കനത്ത പ്രളയത്തെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്തവളം അടച്ച സാഹചര്യത്തിൽ മറ്റു വിമാനത്താവങ്ങൾ വഴി വിദേസത്തേക്ക് പോകന്നവരിൽ നിന്നും അമിത ചാർജ്ജ് ഇടാക്കുന്ന വിമാന കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു. 
 
കൊച്ചി വിമാനത്താവളം അടച്ച സാഹചര്യത്തിൽ ബംഗളുരു ഉൾപ്പടെയുള്ള മറ്റു വിമാനത്താവളങ്ങളാണ് ഗൾഫിലേക്കുള്ള യാത്രക്ക് ആളുകൾ ആശ്രയിക്കുന്നത്. ഇത്തരത്തിൽ യാത്ര നടത്തുമ്പോൾ കമ്പനികൾ ടിക്കറ്റിനു അമിത ചാർജ് ഈടാക്കുന്നതായി സംസ്ഥാന സർക്കാർ കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. 
 
ഇതേ തുടർന്നാണ് നടപടി സ്വീകരിക്കാൻ കേന്ദ്ര തീരുമാനിച്ചത്. കൊച്ചി വിമാനത്താവളം അടക്കുമ്പോൾ ഒള്ള തുക മാത്രമേ ടിക്കറ്റിനായി ഈടാക്കാവു എന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു വിമാന കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുരന്തത്തിനെതിരെ ഒറ്റക്കെട്ടായി പൊരുതുന്ന കേരള ജനതയ്ക്കും സര്‍ക്കാരിനും അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി