Webdunia - Bharat's app for daily news and videos

Install App

കടയുടെ ലോഗോയുള്ള കാരി ബാഗ് നിർബന്ധിപ്പിച്ച് വാങ്ങിപ്പിച്ചു, പിസ ഔട്ട്‌ലെറ്റിന് 11,000 രൂപ പിഴ

Webdunia
വ്യാഴം, 18 നവം‌ബര്‍ 2021 (21:10 IST)
കടയുടെ ലോഗോയുള്ള കാരി ബാഗ് വാങ്ങാന്‍ ഉപഭോക്താവിനെ നിര്‍ബന്ധിച്ചതിന് പിസ ഔട്ട്‌ലെറ്റിന് 11000 രൂപ പിഴയിട്ട് ഹൈദരാബാദിലെ ജില്ലാ ഉപഭോക്തൃ ഫോറം. പിഴ തുക ഉപഭോക്താവിന് തന്നെ പിസ ഔട്ട്‌ലറ്റ് നൽകണമെന്നാണ് ഉപഭോക്തൃ ഫോറത്തിന്റെ നിർദേശം.
 
നിര്‍ബന്ധപൂര്‍വ്വം കാരി ബാഗ് വാങ്ങിപ്പിച്ചതിന് കെ മുരളി കുമാര്‍ എന്ന വിദ്യാര്‍ഥിയാണ് ഔട്ട്‌ലെറ്റിനെതിരേ പരാതിയുമായി ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. 2019 സെപ്‌റ്റംബർ 16നാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്.
 
വിദ്യാര്‍ഥിനിയില്‍ നിന്ന് പിസയുടെ നിരക്കിന് പുറമേ സ്ഥാപനത്തിന്റെ ലോഗോയുള്ള കാരി ബാഗിന് 7.62 രൂപ കൂടി ഔട്ട്‌ലെറ്റ് ഈടാക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്‌തതോടെ പിസ ഔട്ട്ലെറ്റുകാർ അപമര്യാദയായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു. രണ്ട് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് ഉപഭോക്തൃ ഫോറത്തില്‍ നിന്ന് പരാതിക്കാരന് അനുകൂലമായ ഉത്തരവുണ്ടായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments