Webdunia - Bharat's app for daily news and videos

Install App

ജമ്മു കശ്‌മീരില്‍ ഫോണ്‍ ‍- ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു; സുരക്ഷാ ക്രമീകരണങ്ങളില്‍ മാറ്റമില്ല

Webdunia
വെള്ളി, 9 ഓഗസ്റ്റ് 2019 (14:14 IST)
സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് നിർത്തിവെച്ചിരുന്ന ഇന്‍റർനെറ്റ്, ടെലിഫോൺ സേവനങ്ങൾ കശ്‌മീരില്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. ഈദ് പ്രമാണിച്ചാണ് വെള്ളിയാഴ്‌ച രാവിലെയോടെ സേവനങ്ങൾ ഭാഗികമായി ആരംഭിച്ചത്.

പൊതുജനങ്ങളുടെ സഞ്ചാരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തിലും ഇളവു വരുത്തി. പ്രാര്‍ഥനകള്‍ക്കും ഈദ് ആഘോഷങ്ങള്‍ക്കും വേണ്ടി നടപ്പാക്കിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകും.

സുരക്ഷാ ക്രമികരണങ്ങള്‍ നിലനില്‍ക്കുമെങ്കിലും ഭാഗികമായുള്ള ഇളവുകളാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം, ശക്തമായ സുരക്ഷ കശ്‌മീരിലും താഴ്‌വരയിലും തുടരും.

ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ അനുച്ഛേദങ്ങൾ റദ്ദാക്കുന്നതിന്റെ മുന്നോടിയായി ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഈ സേവനങ്ങൾ നിർത്തിവെച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments