Webdunia - Bharat's app for daily news and videos

Install App

പെരിയാറിന്റെ പ്രതിമ തകര്‍ത്ത ബിജെപി പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍ - ബിജെപി ഓഫീസുകള്‍ക്ക് സുരക്ഷ ശക്തമാക്കി

പെരിയാറിന്റെ പ്രതിമ തകര്‍ത്ത ബിജെപി പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍ - ബിജെപി ഓഫീസുകള്‍ക്ക് സുരക്ഷ ശക്തമാക്കി

Webdunia
ബുധന്‍, 7 മാര്‍ച്ച് 2018 (08:09 IST)
തമിഴ്‌നാട്ടില്‍ അധികാരം നേടിയാല്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവ് പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയുടെ പ്രസ്‌താവനയ്‌ക്ക് പിന്നാലെ സംസ്ഥാനത്ത് സംഘപരിവാറിന്റെ വ്യാപക ആക്രമണം.  

ഇവി ആര്‍ രാമസ്വാമിയുടെ (പെരിയാര്‍) ഇന്നലെ രാത്രിയോടെയാണ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. തിരുപ്പത്തൂർ കോർപ്പറേഷൻ ഓഫീസിൽ സ്ഥാപിച്ചിരുന്ന പെരിയാർ പ്രതിമയാണ് അക്രമികൾ നശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവമുണ്ടായത്.

പെരിയാറിന്റെ പ്രതിമ തകര്‍ത്തതിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ആക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ചെന്നൈയിലെ ബിജെപി സംസ്ഥാന ഓഫീസിന് സുരക്ഷ ശക്തമാക്കി.

‘ഇന്ന് ലെനിന്റെ പ്രതിമ തകര്‍ത്തു, നാളെ പെരിയാറിന്റെ പ്രതിമ തകര്‍ക്കും’ - എന്നായിരുന്നു രാജ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കിയത്.

ആരാണ് ലെനിന്‍ എന്നു ചോദിച്ച രാജ ഇന്ത്യയുമായി കമ്മ്യൂണിസ്റ്റുകള്‍ക്ക് എന്താണ് ബന്ധമെന്നും ചോദിച്ചു. ത്രിപുരയില്‍ ഇന്ന് ലെനിന്റെ പ്രതിമ തകര്‍ത്തു. നാളെ തമിഴ്‌നാട്ടിലെ ഇവി ആര്‍ രാമസ്വാമിയുടെ പ്രതിമയും തകര്‍ക്കുമെന്നും  രാജ പോസ്‌റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന പോസ്‌റ്റ് വിവാദമായതോടെ അദ്ദേഹം പ്രസ്‌താവന്‍ ഫേസ്‌ബുക്കില്‍ നിന്നും നീക്കം ചെയ്‌തു. പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന് ബിജെപിയുടെ യുവനേതാവ് എസ്ജെ സൂര്യയും ട്വീറ്റ് ചെയ്‌തിരുന്നു.

തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ വിത്തുപാകുകയും ജാതിവിരുദ്ധ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്ത സാമൂഹ്യ പരിഷ്‌കര്‍ത്താവാണ് ഈറോഡ് വെങ്കട്ട രാമസ്വാമി എന്ന ഇവിആര്‍ ബ്രാഹ്മണിസത്തെ എന്നും ശക്തമായി എതിര്‍ത്ത സാമൂഹ്യപരിഷ്‌കര്‍ത്താവാണ് അദ്ദേഹം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments