Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഏറ്റവും ഉയര്‍ന്ന രോഗവ്യാപനം വരാനിരിക്കുന്നു, വൈറസ് വീണ്ടും ഉത്ഭവിക്കും; മുന്നറിയിപ്പുമായി കേന്ദ്രം

ഏറ്റവും ഉയര്‍ന്ന രോഗവ്യാപനം വരാനിരിക്കുന്നു, വൈറസ് വീണ്ടും ഉത്ഭവിക്കും; മുന്നറിയിപ്പുമായി കേന്ദ്രം
, വെള്ളി, 14 മെയ് 2021 (08:42 IST)
കൊറോണ വൈറസിന് ഉടന്‍ അവസാനമാകില്ലെന്ന മുന്നറിയിപ്പുമായി കേന്ദ്രം. വൈറസ് വീണ്ടും ഉത്ഭവിക്കും. ഏറ്റവും ഉയര്‍ന്ന രോഗവ്യാപനം വരാനിരിക്കുന്നു. അതീവ ജാഗ്രത വേണം. സംസ്ഥാനങ്ങളുമായി സഹകരിച്ച് ഇതിനെ നേരിടാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ് ചെയ്യേണ്ടതെന്നും കേന്ദ്രം വ്യക്തമാക്കി. വൈറസ് എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്. രാജ്യത്തെ വലിയൊരു ശതമാനം ജനങ്ങളും ഇതുവരെ കോവിഡ് ബാധിക്കാത്തവരാണ്. രണ്ടാം തരംഗം വരുമെന്ന് ഉറപ്പായിരുന്നെന്നും നീതി ആയോഗ് അംഗം ഡോ.വി.കെ.പോള്‍ പറഞ്ഞു. 
 
രോഗവ്യാപനം നമ്മള്‍ പ്രതീക്ഷിക്കാത്ത തരത്തിലാണ്. രോഗവ്യാപനതോതിന്റെ കര്‍വ് ഇനിയും ഉയരാം. വൈറസ് വീണ്ടും ഉത്ഭവിക്കാം. മറ്റ് രാജ്യങ്ങളും ഇങ്ങനെ രോഗവ്യാപനതോതിലുള്ള വിവിധ ഉയര്‍ച്ചകള്‍ കണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുദ്ധത്തിലേക്ക്! ഗാസയില്‍ ആക്രമണം തുടങ്ങിയെന്ന് ഇസ്രയേല്‍, പീരങ്കി പ്രയോഗവും വ്യോമാക്രമണവും