Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയെ ആക്രമിക്കാൻ പാക്ക് ചാരസംഘടനയായ ഐഎസ്ഐ തന്ത്രങ്ങൾ മാറ്റുന്നതായി റിപ്പോര്‍ട്ട്

ഇന്ത്യയെ ആക്രമിക്കാൻ കിഴക്കൻ മേഖലയിൽ പുതിയ നീക്കവുമായി പാക്ക് ചാരസംഘടന

Webdunia
ബുധന്‍, 28 ഡിസം‌ബര്‍ 2016 (11:40 IST)
ഇന്ത്യയ്ക്കുമേല്‍ ആക്രമണം നടത്തുന്നതിനായി ഭീകരർക്കു സഹായം നൽകുന്ന പാക്ക് ചാരസംഘടനയായ ഐഎസ്ഐ തന്ത്രങ്ങൾ മാറ്റുന്നതായി റിപ്പോർട്ട്. രാജ്യത്തെ കിഴക്കൻ അതിർത്തികളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ച് അവിടെ രഹസ്യമായി ഭീകരരുടെ ലോഞ്ച് പാഡുകൾ നിർമിക്കാനാണു ഐഎസ്ഐ പദ്ധതിയിടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
 
മ്യാൻമർ – തായ്‍ലൻഡ് അതിർത്തിലാണ് ഐഎസ്ഐ, ഭീകരരുടെ പുതിയ ലോഞ്ച് പാഡ് നിർമിക്കാൻ ശ്രമിക്കുന്നത്. ഇതിനു മുന്നോടിയായി മ്യാൻമർ – തായ്‍ലൻഡ് അതിർത്തിയിലുള്ള മരിസോട്ടിൽ പുതിയ ഭീകര ക്യാംപ് തയാറാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ബംഗ്ലാദേശിലും ഇന്ത്യയിലും ഒരേസമയം ആക്രമണം നടത്തുകയെന്നതാണ് ഈ ലോഞ്ച്പാഡിന്റെ ഉദ്ദേശമെന്നും റിപ്പോര്‍ട്ടിലുണ്ട്. 
 
ആക്രമണം നടത്തുന്നതിനായി താലിബാൻ ഭീകരരാണ് റോഹങ്ക്യ മുസ്‍ലിംസുകൾക്കു പരിശീലനം നൽകുന്നത്. പാക്ക് താലിബാൻ നേതാവ് മൗലാന അബ്ദുൽ കുദ്ദുസും ലഷ്കർ നേതാവ് ഹാഫിസ് സയീദും തമ്മിൽ കൂടിക്കാഴ്ച നടത്തിയതായും രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഐഎസ്ഐയാണ് ഈ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയതെന്നും ആവശ്യമായ പണവും ആയുധവും നൽകുന്നതും ഇവരാണെന്നുമാണ് വിവരം.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments