Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ജനങ്ങള്‍ അതിവൈകാരികത കാണിക്കുന്നു; പദ്മാവതി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കമല്‍ഹാസന്‍

പദ്മാവതി സിനിമയ്‌ക്കെതിരെ നടക്കുന്നത് ജനങ്ങളുടെ അതിവൈകാരികതയാണെന്ന് കമല്‍ഹാസന്‍

ജനങ്ങള്‍ അതിവൈകാരികത കാണിക്കുന്നു; പദ്മാവതി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കമല്‍ഹാസന്‍
ന്യൂഡല്‍ഹി , ഞായര്‍, 26 നവം‌ബര്‍ 2017 (14:23 IST)
ജനങ്ങളുടെ അതിവൈകാരികതയാണ് പദ്മാവതി സിനിമയ്‌ക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിന് കാരണമെന്ന് നടന്‍ കമല്‍ഹാസന്‍. ചരിത്ര സിനിമകള്‍ കാണുന്നതിന് മുമ്പ്തന്നെ അത് നിരോധിക്കണമെന്ന അഭിപ്രായമുന്നയിക്കുന്നത് തെറ്റാണ്. തന്റെ ‘വിശ്വരൂപം’ എന്ന സിനിമയ്ക്കും സമാനമായ ഗതി വന്നിരുന്നുവെന്നും ഡല്‍ഹിയില്‍ നടന്ന സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവെ കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.
 
പദ്മാവതി എന്ന സിനിമ താന്‍ ഇതുവരെ കണ്ടിട്ടില്ല. ആ സിനിമ പുറത്ത് വന്നതിനു ശേഷമാണ് അതിലെന്തെങ്കിലും ഉള്ളതെങ്കില്‍ ഏതൊരാള്‍ക്കും മനസ്സിലാക്കാമായിരുന്നു. പലതിനോടുമുള്‍ല അതിവൈകാരികമായ നമ്മുടെ പെരുമാറ്റമാണ് ഇതെന്നാണ് തനിക്ക് തോന്നുന്നത്. ഒരു സിനിമാക്കാരനായായല്ല, പകരം ഒരു ഇന്ത്യാക്കാരനായാണ് താന്‍ ഇക്കാര്യങ്ങള്‍ പറയുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരാറുകാരുടെ വിരട്ടല്‍ സർക്കാരിനോട് വേണ്ട; മുന്നറിയിപ്പുമായി ജി സുധാകരൻ