Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

2019ൽ മത്സരം മോദിയും ജനങ്ങളും തമ്മിലാകും, പദ്മാവതിയും പശുവുമെല്ലാം വെല്ലുവിളിയാകും: അരവിന്ദ് കെജ്‌രിവാൾ

മോദിക്കെതിരെ ജനങ്ങൾ തിരിയുമെന്ന് കെജ്‌രിവാൾ

2019ൽ മത്സരം മോദിയും ജനങ്ങളും തമ്മിലാകും, പദ്മാവതിയും പശുവുമെല്ലാം വെല്ലുവിളിയാകും: അരവിന്ദ് കെജ്‌രിവാൾ
, ശനി, 25 നവം‌ബര്‍ 2017 (09:59 IST)
2019ലെ തെരഞ്ഞെടുപ്പിൽ മത്സരം നരേന്ദ്രമോദിയും ജനങ്ങളും തമ്മിലാകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഏത് വിഷയവും വിവാദങ്ങളും ജനങ്ങളുടെ നിത്യജീവിതത്തെ വെല്ലുവിളിക്കുന്ന അവസ്ഥയിലേക്ക് എത്തിയാൽ ജനം സഹിച്ചെന്ന് വരില്ലല്ലെന്ന് കെജ്‌രിവാൾ വ്യക്തമാക്കി.
 
സാമൂഹിക മാധ്യമങ്ങളെ കുറിച്ച് ഇറക്കിയ പുസ്‌കത്തിന്റെ പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് അസാധുവാക്കലും ജി എസ് ടിയും ചെറുകിട വ്യവസായികളെ തകർത്ത് തരിപ്പണമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. 
 
'പദ്മാവതി വിഷയവും പശു വിവാദവുമെല്ലാം ജനങ്ങള്‍ക്കിടയില്‍ വിലപ്പോവുമെങ്കിലും ഇക്കാര്യങ്ങൾ അവരുടെ ജീവിതത്തിൽ ബാധിച്ച് തുടങ്ങിയാൽ ജനം വെറുതേയിരിക്കില്ല'. അടുത്ത തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുമായി ചേര്‍ന്ന് കെട്ടിപ്പടുക്കുന്ന പ്രതിപക്ഷ ഐക്യം നരേന്ദ്രമോദിക്ക് വെല്ലുവിളി ആകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടി‌ച്ചേർത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതൊക്കെ വെറും സില്ലി... ജെസിബിയെ മെരുക്കി പൂഞ്ഞാര്‍ ഹീറോ പിസി ജോര്‍ജ് !