Webdunia - Bharat's app for daily news and videos

Install App

ബിജെപിക്കു മുന്നിൽ 'പദ്മാവതി' മുട്ടുകുത്തുന്നു?

ബൻസാലിയുടെ തല കൊയ്യുന്നവർക്ക് 10 കോടി, രൺവീറിന്റെ കാലുകൾ തല്ലിയൊടിക്കും; ബിജെപിയുടെ കൊലവിളികൾ ഫലം കാണുന്നു?

Webdunia
തിങ്കള്‍, 20 നവം‌ബര്‍ 2017 (08:13 IST)
പദ്മാവതി സിനിമയുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുമ്പോൾ പദ്മാവതിയുടെ സംവിധായകൻ സഞ്ജയ് ലീലാ ബന്‍സാലിയുടെ തല കൊയ്യുന്നവര്‍ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്ത് ബിജെപി നേതാവ്. 
 
ബിജെപിയുടെ മുഖ്യ മാധ്യമ കോ ഓര്‍ഡിനേറ്ററായ സൂരജ് പാല്‍ അമു ആണ് വിവാദ പ്രഖ്യാപനം നടത്തിയത്. ബന്‍സാലിയുടെ തല കൊയ്യുന്നവര്‍ക്ക് 10 കോടി രൂപ നല്‍കുമെന്നും അവരുടെ കുടുംബത്തെ പരിരക്ഷിക്കുമെന്നുമാണ് സൂരജ് പാല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതോടൊപ്പം, ചിത്രത്തിലെ നായകനായ രൺവീർ സിങിന്റെ കാലുകൾ തല്ലിയൊടിക്കുമെന്നും ബിജെപി നേതാക്കൾ ആക്രോശിച്ചു. 
 
അതേസമയം ബന്‍സാലിയുടെ തല കൊയ്യുന്നവര്‍ക്ക് 5 കോടി രൂപ നല്‍കുമെന്ന് പറഞ്ഞ ഛത്രിയ സമാജം നേരത്തെ പ്രഖ്യാപിച്ചിരുന്നു. സൂരജ് പാല്‍ അമു അവരെ അഭിനന്ദിക്കുകയും ചെയ്തു. ഇതിന് മുമ്പ് ചിത്രത്തിലെ നായിക ദീപിക പദുകോണിന്റെ മൂക്ക് ചെത്തിക്കളയുമെന്ന് രജ്പുത് കർണി സേനയും ഭീഷമി മുഴക്കിയിരുന്നു.
 
വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിൽ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതായി റിപ്പോർട്ട്. ഡിസംബർ ഒന്നിനായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. 
 
പദ്മാവതിയുടെ സെന്‍സര്‍ അപേക്ഷ കഴിഞ്ഞ ദിവസം ചില സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബോര്‍ഡ് തിരിച്ചയച്ചിരുന്നു. അപാകതകളെല്ലാം പരിഹരിച്ച ശേഷം മാത്രമേ ചിത്രം സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയുള്ളുവെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.
 
ജനവികാരം കണക്കിലെടുത്ത് പത്മാവതി സിനിമയുടെ റിലീസ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് യുപി സർക്കാരും രാജസ്ഥാൻ സർക്കാരും കേന്ദ്രത്തിന് കത്തയച്ചിരുന്നു. മാത്രമല്ല, കർണിസേനയടക്കം വിവിധ സംഘടനകളും ചിത്രത്തിനെതിരെ രംഗത്തെത്തുകയും റിലീസിന്റെയന്ന് ഭാരത് ബന്ദ് നടത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
 
അലാവുദീന്‍ ഖില്‍ജി 1303ല്‍ രാജസ്ഥാനിലെ ചിത്തോര്‍ കോട്ട കീഴടക്കിയതിന്റെ കഥയാണ് സിനിമ പറയുന്നത്. റാണാ റാവല്‍സിങ്ങിന്റെ ഭാര്യയായിരുന്ന റാണി പത്മാവതിയും ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങളും ഗാനരംഗവും സിനിമയിലുണ്ടെന്നും അത് രജപുത്ര ചരിത്രത്തെ വളച്ചൊടിക്കലാണെന്നുമായിരുന്നു ആരോപണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments