Webdunia - Bharat's app for daily news and videos

Install App

ഇനി സിനിമയിലേക്കില്ല: കമൽ ഹാസൻ

കമലിന്റെ പ്രഖ്യാപനത്തിൽ ഞെട്ടി ആരാധകർ

Webdunia
ബുധന്‍, 14 ഫെബ്രുവരി 2018 (07:46 IST)
രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് ഉലകനായകൻ കമൽഹാസൻ. ഇതു സംബന്ധിച്ച് താരം നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ. രാഷ്ട്രീയത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ അഭിനയിക്കാനില്ലെന്ന തന്റെ തീരുമാനത്തിനു മാറ്റമില്ലെന്ന് കമല്‍ ആരാധകരോട് വ്യക്തമാക്കുയിരിക്കുകയാണ് ‍.
 
രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഈ മാസം സംസ്ഥാന പര്യടനം ആരംഭിക്കാനിരിക്കെയാണ് കമലിന്റെ പരാമര്‍ശം. തീവ്ര ഹിന്ദുത്വം രാജ്യത്തിന് ഭീഷണിയാണെന്നും ഇതിനെ കുറിച്ച് പരാതിപ്പെട്ടിട്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
 
അടുത്തു പുറത്തിറങ്ങാനുള്ള രണ്ടു ചിത്രങ്ങള്‍ക്കു ശേഷം എനിക്കു സിനിമയില്ല. ‘സത്യസന്ധമായി ജീവിക്കാന്‍ എന്തെങ്കിലുമൊക്കെ ഞാന്‍ ചെയ്യണം. എന്നാല്‍ പരാജയപ്പെടില്ലെന്നാണ് ഞാന്‍ കരുതുന്നത്’- തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടശേഷവും രാഷ്ട്രീയത്തില്‍ തുടരുമോ എന്ന ചോദ്യത്തിനു മറുപടിയായി കമല്‍ പറഞ്ഞു.
 
സിനിമാ ജീവിതത്തില്‍ നിന്നും ഞാന്‍ ഒരുപാട് പണം സമ്പാദിച്ചിട്ടുണ്ട്, രാഷ്ട്രീയത്തിലിറങ്ങുന്നത് പണമുണ്ടാക്കാനല്ലെന്നും താരം വ്യക്തമാക്കി. ഒരു നടനെന്ന നിലയില്‍ മാത്രം മരിക്കരുതെന്ന് നിര്‍ബന്ധമുള്ളത് കൊണ്ടാണ് രാഷ്ട്രീയത്തിലിറങ്ങിയത്. - കമൽ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments