Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പുല്‍വാമ ഭീകരാക്രമണം: വെള്ളം കുടിക്കാതെ, ഭക്ഷണം പോലും കഴിക്കാതെ മോദി കാത്തിരുന്നു

പുല്‍വാമ ഭീകരാക്രമണം: വെള്ളം കുടിക്കാതെ, ഭക്ഷണം പോലും കഴിക്കാതെ മോദി കാത്തിരുന്നു
, വെള്ളി, 22 ഫെബ്രുവരി 2019 (09:55 IST)
40 ജവാന്മാരെ ഇന്ത്യക്ക് നഷ്ടമായ പുൽ‌വാമ ഭീകരാക്രമണത്തെപ്പറ്റിയുള്ള വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കാൻ വൈകിയെന്ന് റിപ്പോർട്ടുകൾ. നെറ്റ്‌വർക്കിലെ തടസവും മോശം കാലാവസ്ഥയും മൂലം വളരെ വൈകിയാണ് അക്രമണം നടന്ന വിവരം മോദി അറിഞ്ഞതെന്ന് അധികൃതര്‍ പറയുന്നു.
 
25 മിനിറ്റോളം വൈകിയാണ് മോദിക്ക് വിവരങ്ങള്‍ ലഭിച്ചത്. സംഭവം അറിഞ്ഞ ഉടന്‍ ഡല്‍ഹിയിലേക്ക് തിരിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും സാധിച്ചില്ല. രാത്രി വളരെ വൈകിയാണ് അദ്ദേഹമെത്തിയത്. വിവരം അറിഞ്ഞത് മുതൽ ഡൽഹിയിൽ എത്തുന്നത് വരെ പ്രധാനമന്ത്രി ജലപാനം പോലും നടത്തിയിട്ടില്ലെന്നും അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
വിവരങ്ങള്‍ അറിയിക്കാന്‍ വൈകിയതില്‍ മോദി ഉദ്യോഗസ്ഥരോട് ദേഷ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭീകരാക്രമണത്തില്‍ രാജ്യം മുഴുവന്‍ ഞെട്ടിയിരിക്കെ പ്രധാനമന്ത്രി വീഡിയോ ചിത്രീകരണത്തിന്റെ തിരക്കിലായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതോടെയാണ് കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരുന്നു എന്ന് വ്യക്തമാക്കി അധികൃതര്‍ തന്നെ രംഗത്തെത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശരതിനേയും കൃപേഷിനേയും വെട്ടിക്കൊന്ന ശേഷം കൊലയാളികൾ വിളിച്ചു - ‘ഇൻ‌ക്വിലാബ് സിന്ദാബാദ്’ !