Webdunia - Bharat's app for daily news and videos

Install App

പ്രണയം ശരിയാക്കാൻ ഓൺലൈനിൽ പ്രതിവിധികൾ നൽകും, യുവതിയിൽ നിന്ന് ഓൺലൈൻ ജോതിഷി തട്ടിയെടുത്തത് 47 ലക്ഷം രൂപ

Webdunia
ചൊവ്വ, 6 ഡിസം‌ബര്‍ 2022 (19:52 IST)
ഓൺലൈൻ വഴി പ്രണയബന്ധങ്ങൾ നേരെയാക്കാൻ പ്രതിവിധികൾ നൽകാമെന്ന വ്യാജേന യുവതിയിൽ നിന്നും 47 ലക്ഷം തട്ടിയെടുത്ത വ്യാജ ജോത്സ്യൻ അറസ്റ്റിൽ. പഞ്ചാബ് സ്വദേശിയായ ലളിത് എന്ന വ്യാജ ജ്യോതിഷിയെയാണ് സൈബർ ക്രൈം തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
 
നവംബർ 19നാണ് ഇയാൾ ഇൻസ്റ്റഗ്രാമിലൂടെ യുവതിയെ പരിചയപ്പെട്ടത്. ആസ്ട്രോ ഗോപാൽ എന്ന  ഇൻസ്റ്റഗ്രാം പേജാണ് ഇയാൾക്കുണ്ടായിരുന്നു. പ്രണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചുനൽകുമെന്നാണ് ഇയാളുടെ ഇൻസ്റ്റഗ്രാം പേജിലുണ്ടായിരുന്നത്. ഇത്തരത്തിൽ ആദ്യം പെൺകുട്ടിയിൽ നിന്ന് 32,000 രൂപയാണ് ഇയാൾ ആദ്യം വാങ്ങിച്ചത്. പ്രണയബന്ധം ശരിയാകാൻ പൂജകൾ ചെയ്യാനായ പലതവണയായി 47.11 ലക്ഷം രൂപയാണ് ഇയാൾ യുവതിയിൽ നിന്ന് തട്ടിയെടുത്തത്.
 
മൊഹാലി സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. ഇയാൾക്കെതിരെ ഐടി ആക്ടിലെ സെക്ഷൻ 36 സി&സി, ഐപിസി 419,420 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഓൺലൈൻ പ്രണയജോത്സ്യനാണെന്ന് അവകാശപ്പെട്ട് വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ഇയാൾ പരസ്യം ചെയ്തിരുന്നുവെന്നും ഇത്തരത്തിൽ പലരെയും ഇയാൾ കമ്പളിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments