Webdunia - Bharat's app for daily news and videos

Install App

സ്വത്ത് തര്‍ക്കം: സ്വന്തം ചോരയിലുണ്ടായ പിഞ്ചു കുഞ്ഞിനെ മാതാവ് രണ്ടാംനിലയിൽനിന്നു താഴേക്കെറിഞ്ഞു - ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

പിഞ്ചുകുഞ്ഞിനെ മാതാവ് രണ്ടാംനിലയിൽനിന്നു താഴേക്കെറിഞ്ഞു

Webdunia
വെള്ളി, 27 ജനുവരി 2017 (14:52 IST)
ഭര്‍ത്താവിന്റെ വീട്ടുകാരുമായുണ്ടായ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് യുവതി ഉറങ്ങിക്കടന്ന രണ്ടുവയസായ മകനെ ഒന്നാം നിലയിലെ കോണിപ്പടിയിൽ നിന്നും താഴേക്കെറിഞ്ഞു. തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരുക്കേറ്റ കുട്ടി ഇപ്പോള്‍ എയിംസ് ആശുപത്രിയിൽ ചികിൽസയിലാണ്. കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിലാണ് ഈ ദാരുണമായ സംഭവം നടന്നത്. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു.
 
സോനു ഗുപ്​ത എന്ന യുവതിയാണ് സ്വന്തം കുഞ്ഞിനെ ക്രൂര പീഡനത്തിനിടയാക്കിയത്. ബിസിനസുകാരനായ ഭർത്താവ്​ നിതിൻ ഗുപ്​ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. എന്നാൽ ഇതുവരെയും സോനുവിനെ അറസ്​റ്റ്​ ചെയ്​തിട്ടില്ല. വീട്ടിൽ നിതിൻ ഗുപ്​ത സ്​ഥാപിച്ച സി.സി.ടി.വി ക്യാമറയിലാണ്​ സോനുവിന്റെ ഈ ക്രൂരത പതിഞ്ഞത്​.
 
തന്റെ ഭാര്യയുടെ ഇത്തരത്തിലുള്ള മൃഗീയ പെരുമാറ്റം തെളിയിക്കുന്നതിനാണ് താന്‍ ഈ ക്യാമറ സ്ഥാപിച്ചതെന്ന് നിതിന്‍ വ്യക്തമാക്കി. അതേസമയം, സോനു നേരത്തെയും കുഞ്ഞിനെ ഉപദ്രവിക്കാറുണ്ടെന്നും തന്നെയും മൃഗീയമായി  മർദിക്കുമെന്നും ഭര്‍തൃമാതാവ് പറഞ്ഞു. തുടര്‍ന്ന പൊലീസിൽ പരാതി നൽകിയപ്പോള്‍ അവരാണ് സിസിടിവി ക്യാമറ സ്ഥാപിക്കാൻ നിർദേശിച്ചതെന്നും മാതാവ് പറഞ്ഞു.
 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments