അഞ്ചുവര്‍ഷമായിട്ടും ശുചിമുറി നിര്‍മിച്ചില്ല; ഭര്‍ത്താവിന്റെ നിലപാട് ക്രൂരമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഭാര്യയ്‌ക്ക് വിവാഹമോചനം അനുവദിച്ചു
അഞ്ചുവര്‍ഷമായിട്ടും ശുചിമുറി നിര്‍മിച്ചില്ല; ഭാര്യയ്‌ക്ക് വിവാഹമോചനം അനുവദിച്ചു
ഭര്‍ത്താവിന്റെ വീട്ടില്‍ ശുചിമുറി ഇല്ലാത്തതിന്റെ പേരിൽ യുവതിക്ക് കോടതി വിവാഹമോചനം അനുവദിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 18നാണ് രാജസ്ഥാനിലെ ഒരു കുടുംബകോടതി ഉത്തരവു പുറപ്പെടുവിച്ചത്. ശുചിമുറി നിര്‍മിക്കാന്‍ തയാറാകാത്ത ഭര്‍ത്താവിന്റെ നിലപാട് ക്രൂരമാണെന്നാണ് വിധി പുറപ്പെടുവിച്ച ജസ്റ്റിസ് രാജേന്ദ്ര കുമാർ ശർമ പറഞ്ഞു.
അഞ്ചുവര്‍ഷമായി ഭാര്‍ത്താവിനൊപ്പമാണ് താന്‍ കഴിയുന്നത്. ഇത്രകാലമായിട്ടും വീട്ടില്‍ ശുചിമുറി നിര്‍മിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ഇതുമൂലം പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഇരുട്ടുംവരെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. അത്യധികം ബുദ്ധിമുട്ടാണ് അനുഭവിക്കേണ്ടി വരുന്നതെന്നും യുവതി കോടതിയില്‍ വ്യക്തമാക്കി.
യുവതിയുടെ വാദം അംഗീകരിച്ച കോടതി പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കാതെ ഭര്‍ത്താവ് യുവതിയെ പീഡിപ്പിക്കുകയാണെന്നും നിരീക്ഷിച്ചു. പരാതിക്കാരി അത്യധികം ബുദ്ധിമുട്ട് സഹിക്കുന്നതായി മനസിലാക്കാന്‍ സാധിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.