ദേശീയ പാതകളെ ഡീനോട്ടിഫൈ ചെയ്തേക്കും; സംസ്ഥാനത്ത് കൂടുതൽ ബാറുകൾ തുറക്കാന്‍ നീക്കം
ദേശീയ പാതകളെ ഡീനോട്ടിഫൈ ചെയ്തേക്കും; സംസ്ഥാനത്ത് കൂടുതൽ ബാറുകൾ തുറക്കാന്‍ നീക്കം
സംസ്ഥാനത്ത് കൂടുതൽ ബാറുകൾ തുറക്കാന്‍ സർക്കാർ നീക്കം. കർണാടക മാതൃകയിൽ ദേശീയ പാതകളെ ഡീനോട്ടിഫൈ ചെയ്യാനാണ് സർക്കാർ പദ്ധതിയിടുന്നത്.
കോർപ്പറേഷൻ, മുനിസിപ്പൽ പരിധിയിലെ റോഡുകൾ ഡീനോട്ടിഫൈ ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിച്ചേക്കുമെന്നാണ് വിവരം. അതേസമയം, പഞ്ചായത്തുകളെ നോട്ടിഫിക്കേഷനിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചിട്ടില്ല.
സര്‍ക്കാര്‍ നീക്കം പ്രാവര്‍ത്തികമായാല്‍ 30 നും 135നുമിടയ്ക്ക് ബാറുകൾ തുറക്കാനാവും. ഇതുവഴി കടന്നുപോകുന്ന ദേശീയപാതയുടെ പദവിയും മാറ്റുകയാണെങ്കിൽ വേറെ 150 ബാറുകളും തുറക്കാം. മറ്റു സംസ്ഥാനങ്ങൾ നഗരഭാഗങ്ങളിൽ പാതകളുടെ പേരു മാറ്റുകയും അനുകൂല കോടതി വിധി സമ്പാദിക്കുകയും ചെയ്ത സാഹചര്യത്തിലാണു കേരളത്തിന്റെ നീക്കം.
ജൂലൈ ഒന്നിന് സർക്കാരിന്റെ പുതിയ മദ്യനയം നിലവിൽ വന്നതോടെ സംസ്ഥാനത്ത് 77 ബാറുകൾ കൂടി തുറന്നിരുന്നു.