Webdunia - Bharat's app for daily news and videos

Install App

മലക്കം മറിഞ്ഞ് കേന്ദ്രം; പാലക്കാട് പുതിയ കോച്ച് ഫാക്‍ടറി ആവശ്യമില്ലെന്ന് റെയിൽവേ മന്ത്രാലയം

മലക്കം മറിഞ്ഞ് കേന്ദ്രം; പാലക്കാട് പുതിയ കോച്ച് ഫാക്‍ടറി ആവശ്യമില്ലെന്ന് റെയിൽവേ മന്ത്രാലയം

Webdunia
ബുധന്‍, 18 ജൂലൈ 2018 (20:08 IST)
പാലക്കാട് കോച്ച് ഫാക്ടറി വിഷയത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ കോച്ച് ഫാക്ടറികൾ ആവശ്യമായ കോച്ചുകൾ നിർമ്മിക്കാൻ പര്യാപ്തം ആണെന്നും പുതിയ കോച്ച് ഫാക്ടറികളുടെ ആവശ്യം ഇല്ലെന്നും റെയിൽവേ മന്ത്രാലയം ലോക്‍സഭയില്‍ വ്യക്തമാക്കി.

എംപിമാരായ എംബി രാജേഷും എ സമ്പത്തും രേഖാമൂലം നൽകിയ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ നിലപാട് വ്യക്തമാക്കിയത്. റെയിൽവേ സഹമന്ത്രിയാണ് ചോദ്യത്തിന് മറുപടി നൽകിയത്.

കേന്ദ്രത്തിന്റെ പ്രസ്‌താവന വന്നതോടെ പാലക്കാട് കോച്ച് ഫാക്ടറി പദ്ധതി അവസാനിച്ചു. 2008ൽ പ്രഖ്യാപിച്ച പദ്ധതിക്കായി സംസ്ഥാനസർക്കാർ കൃഷിഭൂമിയുൾപ്പെടെ ഏറ്റെടുത്ത് നൽകിയത് 239 ഏക്കറാണ്.

കോച്ച് ഫാക്ടറി നടപ്പാക്കാനുള്ള അവസാന ശ്രമമെന്ന നിലയിൽ നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സർവ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാനിരിക്കെയാണ് റെയിൽവേയുടെ പുതിയ വിലയിരുത്തൽ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments