Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

രാത്രിയാത്ര ഇനി നിശബ്‌ദമാകണം, ഇല്ലെങ്കിൽ പണികിട്ടുമെന്ന് റെയിൽ‌വേ

രാത്രിയാത്ര ഇനി നിശബ്‌ദമാകണം, ഇല്ലെങ്കിൽ പണികിട്ടുമെന്ന് റെയിൽ‌വേ
, ഞായര്‍, 23 ജനുവരി 2022 (17:04 IST)
ട്രെയിൻ യാത്ര എളുപ്പമാക്കാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ഇന്ത്യൻ റെയിൽവേ. രാത്രി 10 മുതൽ രാവിലെ ആറ് മണി വരെ യാത്രക്കാ‍ർ ഉച്ചത്തിൽ പാട്ടുവയ്ക്കുന്നതുംഉറക്കെ ഫോണിൽ സംസാരിക്കുന്നതും നിരോധിച്ചു. സമാനമായ പ്രശ്നങ്ങൾ നിരന്തരമായി പരാതിയായി ലഭിക്കുന്ന സാഹചര്യത്തിലാണ് റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം. 
 
രാത്രി 10 മണിക്ക് ശേഷം ഇനി മുതൽ ലൈറ്റുകളെല്ലാം ഓഫ് ചെയ്യും.  മാത്രമല്ല‌, രാത്രി 10 മുതൽ രാവിലെ ആറ് മണിവരെ കംപാ‍ർട്ട്മെന്റിലെ പ്ല​ഗ് പോയിന്റുകളും പ്രവ‍ർത്തിക്കില്ല. നിയമങ്ങൾ പാലിക്കാത്ത യാത്രക്കാരെ റെയിൽവേ നിയമ വ്യവസ്ഥകൾ അനുസരിച്ച് കർശനമായി നേരിടും. ഈ സമയം യാത്രികർ കൂട്ടമായി സംസാരിക്കുന്നതിനും വിലക്കുണ്ട്.
 
ഏതെങ്കിലും യാത്രികർക്ക് ബുദ്ധിമുട്ട് നേരിട്ടാൽ ട്രെയിനിലെ ജീവനക്കാർക്കായിരിക്കും ഉത്തരവാദിത്വം.ത്രക്കാർ ഇയ‍ർ ഫോണില്ലാതെ പാട്ട് കേൾക്കുന്നതും ഫോണിൽ ഉച്ചത്തിൽ സംസാരിക്കുന്നതും ഒഴിവാക്കാൻ റെയിൽവെ ജീവനക്കാർ യാത്രക്കാരെ ബോധവൽക്കരിക്കുമെന്നും ഇത് സംബന്ധിച്ച് പുറത്തുവന്ന റിപ്പോ‍ർട്ടിൽ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നികുതിയിളവിനുള്ള പിഎഫ് നിക്ഷേപ പരിധി സ്വകാര്യമേഖലയ്ക്കും അഞ്ചുലക്ഷമാക്കിയേക്കും