Webdunia - Bharat's app for daily news and videos

Install App

വൃദ്ധയെ തിന്ന പുലിയെ കൊന്ന് ഗ്രാമവാസികള്‍ ഭക്ഷണമാക്കി !

രാവിലെ പുലി വൃദ്ധയെ കൊന്നു തിന്നു, വൈകുന്നേരം പുലിയെ കൊന്ന് ഗ്രാമവാസികള്‍ ഭക്ഷണമാക്കി

Webdunia
ശനി, 2 ഡിസം‌ബര്‍ 2017 (11:05 IST)
വൃദ്ധയെ കൊലപ്പെടുത്തിയ പുളളിപ്പുലിയെ ഗ്രാമവാസികള്‍ തല്ലിക്കൊന്ന് ഭക്ഷിച്ചു. അസമിലാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ഗ്രാമവാസികള്‍ വടിയും മൂര്‍ച്ചയേറിയ ആയുധങ്ങളുമായി കൂട്ടം ചേര്‍ന്ന് പുലിയെ പിടികൂടുകയായിരുന്നു. ശേഷം പുലിയെ കൊല്ലുകയും വെട്ടിനുറുക്കി കഷണങ്ങളാക്കി പാചകം ചെയ്ത് ഭക്ഷിക്കുകയായിരുന്നു. 
 
ജോയ്പൂര്‍ ഗ്രാമത്തിലാണ് പുല ഇറങ്ങിയത്. രാവിലെ 10 മണിയോടെ പുലി 60കാരിയായ മൈക്കണ്‍ ഗൊഗോയിയെ കൊലപ്പെടുത്തുകയായിരുന്നു. പുലിയുടെ ആക്രമണം തടയാന്‍ ശ്രമിച്ച നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.  എന്നാല്‍ ഉടന്‍ തന്നെ ഗ്രാമവാസികള്‍ ആയുധങ്ങളേന്തി സംഘടിച്ച് എത്തുകയായിരുന്നു. പുലിയുടെ ഇറച്ചി പാചകം ചെയ്ത് കഴിച്ചതോടെ വെറും കാല്‍പാദം മാത്രമാണ് ബാക്കി വന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments