Webdunia - Bharat's app for daily news and videos

Install App

നടിമാരുമായുള്ള രഹസ്യ ബന്ധം പരസ്യപ്പെടുത്തി; നടനെതിരെ വനിതാ കമ്മീഷനിൽ പരാതി

നടിമാരുമായുള്ള രഹസ്യ ബന്ധം പരസ്യപ്പെടുത്തി; നടനെതിരെ വനിതാ കമ്മീഷനിൽ പരാതി

Webdunia
തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (19:02 IST)
ആത്മകഥയിലൂടെ സഹപ്രവർത്തകരായ നടിമാരെ അപമാനിച്ചു എന്നാരോപിച്ച് ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദീഖിയ്ക്കെതിരെ വനിതാ കമ്മീഷനിൽ പരാതി. ഡൽഹി സ്വദേശിയായ ഗൗതം ഗുലാത്തിയെന്ന അഭിഭാഷകയാണ് താരത്തിനെതിരെ സ്ത്രീപീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ആൻ ഓർഡിനറി ലൈഫ്: എ മൊമോയിർ എന്ന ആത്മകഥയിലൂടെയാണ് നവാസുദ്ദീൻ സിദ്ദീഖി തന്റെ സഹപ്രവർത്തകരായ നടിമാരുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ഇവരുമായി തനിക്കുണ്ടായിരുന്ന ബന്ധം എങ്ങനെയുള്ളതായിരുന്നുവെന്നും അദ്ദേഹം തന്റെ പുസ്‌തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

സിദ്ദീഖിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരിയായ അഭിഭാഷക ഉന്നയിക്കുന്നത്. ബുക്കില്‍ പരാമര്‍ശിക്കപ്പെടുന്ന സ്‌ത്രീകളുടെ ജീവിതത്തെക്കുറിച്ച് അദ്ദേഹം ചിന്തിച്ചിട്ടില്ല. പണത്തിനും പ്രശസ്‌തിക്കും വേണ്ടിമാത്രാണ് അദ്ദേഹം ഈ പ്രവര്‍ത്തി ചെയ്‌തിരിക്കുന്നത്. സ്ത്രീകളുടെ മാനത്തെ വിൽപ്പനച്ചരക്കാക്കി നേട്ടമുണ്ടാക്കാനാണ് സിദ്ദീഖി തന്റെ ആത്മകഥയിലൂടെ ശ്രമം നടത്തിയതെന്നും ഗൗതം ഗുലാത്തി ആരോപിക്കുന്നു.

ആത്മകഥയിലൂടെ നിഹാരിക സിംഗ്, സുനിതാ രാജ്‌വാര്‍ എന്നീ യുവതികളെക്കുറിച്ചാണ് സിദ്ദീഖി പരാമര്‍ശം നടത്തുന്നത്. സുനിതയുമായി രഹസ്യ ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. എന്നാല്‍, പുസ്‌തകത്തില്‍ പറയുന്ന കാര്യങ്ങള്‍ താള്ളി ഇരുവരും രംഗത്തെത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments