Webdunia - Bharat's app for daily news and videos

Install App

ആദ്യപ്രസവവും രണ്ടാം പ്രസവവും ഓടുന്ന ട്രെയിനില്‍‍, 2 തവണയും ഇരട്ടക്കുട്ടികള്‍ !

Webdunia
ചൊവ്വ, 4 ഡിസം‌ബര്‍ 2018 (17:59 IST)
ചില വാര്‍ത്തകള്‍ നമ്മളെ ആശ്ചര്യപ്പെടുത്തും. ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങള്‍ യഥാര്‍ത്ഥ്യമാകുന്നത് കണ്ട് അമ്പരക്കും. ചില ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ സിനിമയേക്കാള്‍ സിനിമാറ്റിക്കാണെന്നതാണ് വസ്തുത.

2013 മേയ് ആറിന് ഉത്തര്‍പ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു വാര്‍ത്ത കാണൂ. നിങ്ങളും അത്ഭുതപ്പെടുമെന്ന് തീര്‍ച്ച. വാര്‍ത്ത ഇങ്ങനെയാണ്:

ഓടുന്ന ട്രെയിനില്‍ ഇരട്ടകളെ പ്രസവിച്ച് മാധ്യമശ്രദ്ധ നേടിയ യുവതി വീണ്ടും ട്രെയിനില്‍ പ്രവസിച്ചു. ഇത്തവണവും ഇരട്ടക്കുട്ടികളാണ് പിറന്നത്. ഉത്തര്‍പ്രദേശുകാരി സുബിന്‍ നിഷയാണ് രണ്ടാമതും ട്രെയിനില്‍ പ്രസവിച്ചത്. നാല് വര്‍ഷം മുമ്പായിരുന്നു ആദ്യ പ്രസവം.

ഞായറാഴ്ച മുംബൈയില്‍ നിന്ന് ഗോണ്ടയിലേക്ക് ഭര്‍ത്താവിനൊപ്പം ഖുഷിഗര്‍ എക്സ്പ്രസില്‍ യാത്ര ചെയ്യവേയാണ് യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. സ്വദേശമായ ഗോണ്ടയിലേക്ക് പ്രസവത്തിനായി പോകുമ്പോഴായിരുന്നു ഇത്. ഒടുവില്‍ ഉന്നാവോയ്ക്കും ലക്നൌവിനും മധ്യേ യുവതി പ്രസവിച്ചു. രണ്ട് ആണ്‍‌കുഞ്ഞുങ്ങള്‍ ആണ് പിറന്നത്. ട്രെയിനിലെ മറ്റ് സ്ത്രീകള്‍ ഇവരുടെ സഹായത്തിനെത്തി.

വിവരം ലഭിച്ചതനുസരിച്ച് റയില്‍‌വെ മെഡിക്കല്‍ സംഘം ലക്നൌ സ്റ്റേഷനില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ട്രെയിന്‍ ലക്നൌവില്‍ എത്തിയപ്പോള്‍ അമ്മയെയും കുഞ്ഞുങ്ങളെയും ലക്നൌ ക്യൂന്‍ മേരി ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ദൈവത്തിനും സഹയാത്രക്കാര്‍ക്കും സുബിന്‍ നിഷയുടെ ഭര്‍ത്താവ് ഹബീബുള്ള നന്ദി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

ഇന്ത്യയുടെ 297 പുരാവസ്തുക്കള്‍ തിരിച്ചുതരുമെന്ന് മോദിയോട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

അടുത്ത ലേഖനം
Show comments