Webdunia - Bharat's app for daily news and videos

Install App

ബിജെപി സർക്കാർ പാവപ്പെട്ടവർക്ക് വേണ്ടിയാണ് നില കൊള്ളുന്നത്: പ്രധാനമന്ത്രി

വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ രാജ്യത്തെ ദരിദ്രരെ കാണരുത്: മോദി

Webdunia
ശനി, 7 ജനുവരി 2017 (19:21 IST)
നോട്ട് അസാധുവാക്കല്‍ നടപടിയില്‍ ബിജെപി സർക്കാരിനെതിരെ ജനരോക്ഷം ശക്തമായ സാഹചര്യത്തില്‍ സാഹചര്യം തണുപ്പിക്കാന്‍ പ്രസ്‌താവനയുമായി നരേന്ദ്ര മോദി രംഗത്ത്. കേന്ദ്രത്തിലെ സർക്കാർ പാവപ്പെട്ടവർക്ക് വേണ്ടിയാണ് നില കൊള്ളുന്നത്. രാജ്യത്തെ ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നും മോദി പറഞ്ഞു.

പാവപ്പെട്ടവരുടെ മനസ് വിജയിക്കുന്നതിന് വേണ്ടി ബിജെപിയുടെ സംഘടനാ ശക്തി ഉപയോഗിക്കണം. ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനുള്ള മാർഗമായിട്ട് രാജ്യത്തെ പാവപ്പെട്ടവരെ കാണരുത്. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ മാത്രം ഇവരെ കാണരുതെന്നും ഡൽഹിയിൽ ബിജെപിയുടെ ദേശീയ എക്‌സിക്യുട്ടീവിൽ സംസാരിക്കവെ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ബിജെപി നിർവാഹക സമിതിക്കുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. കടുത്ത പ്രതിസന്ധികൾക്കിടയിലും നോട്ട് അസാധുവാക്കൽ നടപടിയോട് സഹകരിച്ച ജനങ്ങളുടെ മനസിന്റെ ശക്തിയെ മോദി അനുമോദിച്ചതായും രവിശങ്കർ പ്രസാദ് അറിയിച്ചു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാതരം പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യത; സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ്

വടക്കന്‍ തമിഴ്നാട് തീരത്തിന് മുകളില്‍ ന്യൂനമര്‍ദ്ദം; നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരിശുദ്ധമായ സ്വര്‍ണം കാന്തം കാണിക്കുമ്പോള്‍ ഒട്ടിപ്പിടിക്കാറില്ല; നല്ല സ്വര്‍ണം എങ്ങനെ തിരഞ്ഞെടുക്കാം

ബുർഖയും നിഖാബും നിരോധിച്ച് സ്വിറ്റ്സർലൻഡ്

നിബന്ധനകള്‍ അംഗീകരിച്ചു, ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാം

അടുത്ത ലേഖനം
Show comments