Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി എന്തെല്ലാം കാണണം ?; മോദി സര്‍ക്കാര്‍ പശുവിനും പോത്തിനും തിരിച്ചറിയൽ കാർഡ് ഏര്‍പ്പെടുത്തുന്നു

ഇനി തിരിച്ചറിയല്‍ കാര്‍ഡും; പശുവിനെയും പോത്തിനെയും തൊട്ടാല്‍ മോദിക്ക് പിടിക്കില്ല

ഇനി എന്തെല്ലാം കാണണം ?; മോദി സര്‍ക്കാര്‍ പശുവിനും പോത്തിനും തിരിച്ചറിയൽ കാർഡ് ഏര്‍പ്പെടുത്തുന്നു
ന്യൂഡൽഹി , ബുധന്‍, 4 ജനുവരി 2017 (19:39 IST)
കോടികള്‍ ചെലവഴിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ പശുവിനും പോത്തിനും ആധാർ മാതൃകയിൽ തിരിച്ചറിയൽ കാർഡ് ഏര്‍പ്പെടുത്തുന്നു. ഒരു വർഷത്തിനുള്ളിൽ 8.8 കോടി പശുക്കൾക്കും പോത്തിനും 12 അക്കങ്ങളുള്ള യുഐഡി നമ്പർ നൽകാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഇതിനായി 148 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

നൂതനമായ പദ്ധതികളാണ് ഈ പദ്ധതിക്കായി മൃഗ സംരക്ഷണ വകുപ്പ് ആവിഷ്‌കരിക്കുന്നത്.  പശുവിന്റെ ചെവിയിൽ യുഐഡി നമ്പർ പതിപ്പിച്ച ടാഗ് ഘടിപ്പിക്കുകയും ഇതുവഴി പശുക്കളുടെ വിവരങ്ങൾ ഓൺലൈൻ ഡാറ്റാബേസിൽ രേഖപ്പെടുത്തുകയും ചെയ്യും. ആനിമൽ ഹെൽത്ത് കാർഡ് ഉടമയ്‌ക്ക് നല്‍കുകയും ചെയ്യും.

പാൽ ഉൽപ്പാദനം വർധിപ്പിക്കുന്നതിനും വംശവർദ്ധനയും ലക്ഷ്യമിട്ടാണ് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തുന്നതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. പശുവിനും പോത്തിനും ഏര്‍പ്പെടുത്തുന്ന ഓരോ ടാഗിനും ഏകദേശം എട്ടു രൂപയാണ് ചെലവ്. അതേസമയം, ഈ പദ്ധതിക്കെതിരെ വ്യാപകമായ എതിര്‍പ്പുണ്ടാകുമോ എന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അരങ്ങേറിയത് ക്രൂരമായ കൊലപാതകം; ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ചു, മൃതദേഹങ്ങള്‍ കഴുത്തറത്ത നിലയില്‍ - ഞെട്ടിവിറച്ച് പൊലീസും സമീപവാസികളും