Select Your Language

Notifications

webdunia
webdunia
webdunia
webdunia

അരങ്ങേറിയത് ക്രൂരമായ കൊലപാതകം; ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ചു, മൃതദേഹങ്ങള്‍ കഴുത്തറത്ത നിലയില്‍ - ഞെട്ടിവിറച്ച് പൊലീസും സമീപവാസികളും

ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ച നിലയില്‍; ഞെട്ടിവിറച്ച് പൊലീസും സമീപവാസികളും

അരങ്ങേറിയത് ക്രൂരമായ കൊലപാതകം; ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ചു, മൃതദേഹങ്ങള്‍ കഴുത്തറത്ത നിലയില്‍ - ഞെട്ടിവിറച്ച് പൊലീസും സമീപവാസികളും
അമേഠി , ബുധന്‍, 4 ജനുവരി 2017 (19:08 IST)
ഉത്തർപ്രദേശിലെ അമേഠിയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തി. ഹോന എന്ന ഗ്രാമത്തിലെ ബസാർ ശുകുൾ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

എട്ടു കുട്ടികളും രണ്ടു സ്ത്രീകളും ഒരു പുരുഷനെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിക്കവരെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു.

വീട്ടുടമസ്‌ഥനെ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയതെന്നു റിപ്പോർട്ടുണ്ട്. കുടുംബം ജീവനൊടുക്കിയതാണോ എന്നത് സംബന്ധിച്ച് അന്വേഷിച്ചു വരികയാണ്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.  മൃതദേഹങ്ങൾ പൊലീസ് പോസ്റ്റ്മോർട്ടത്തിനയച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിഷ വധക്കേസില്‍ സംഭവിച്ചതെന്ത് ?; പിണറായി കള്ളം പറഞ്ഞോ ?; - സകലതും വെളിപ്പെടുത്തി പൊലീസ് രംഗത്ത്