ഗോരക്ഷയുടെ പേരിൽ കൊലപാതകം: ബിജെപി നേതാവ് ഉൾപ്പെടെ 11 പേർക്കും ജീവപര്യന്തം
ഗോരക്ഷയുടെ പേരിൽ കൊലപാതകം: ബിജെപി നേതാവ് ഉൾപ്പെടെ 11 പേർക്കും ജീവപര്യന്തം
ഗോരക്ഷയുടെ പേരിൽ ജാർഖണ്ഡിൽ നടന്ന കൊലപാതകത്തിൽ ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പെടെയുള്ള 11 പേർക്കും ജീവപര്യന്തം. ജാർഖണ്ഡിലെ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണു വിധി. പതിനൊന്നു പേരിൽ മൂന്നു പേർക്കെതിരെ ഗുഢാലോചനക്കുറ്റം സംശയാതീതമായി തെളിഞ്ഞതായി റാംഗാർഡ് കോടതി കണ്ടെത്തി.
ബിജെപി നേതാവ് നിത്യാനന്ദ് മഹാതോ അടക്കമുള്ളവര്‍ക്കാണ് കോടതി ജീവപര്യന്തം വിധിച്ചത്.
പശുസംരക്ഷക കൊലപാതകങ്ങളിൽ രാജ്യത്തെ ആദ്യത്തെ കോടതി വിധിയാണ് ഇത്.
ബീഫ് കൈവശംവച്ചുവെന്നാരോപിച്ച് ജാർഖണ്ഡിൽ അലിമുദീൻ അൻസാരിയെന്ന യുവാവിനെയാണ് ഗോരക്ഷയുടെ പേരില്‍ നിത്യാനന്ദ് മഹാതോ ഉള്‍പ്പെടയുള്ള സംഘം മര്‍ദ്ദിച്ചു കൊന്നത്.
പ്രതികൾ കുറ്റക്കാരെന്നു ജാർഖണ്ഡിലെ വിചാരണ കോടതി കഴിഞ്ഞയാഴ്‌ച കണ്ടെത്തിയിരുന്നു. 11 പ്രതികളില്‍ മൂന്നുപേര്‍ക്കെതിരെ ഗൂഢാലോചനാക്കുറ്റവും തെളിഞ്ഞതായും കോടതി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ജൂണ്‍ 29നാണ് ജാർഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് ഗോരക്ഷക ഗുണ്ടാ സംഘം അസ്ഗർ അൻസാരി എന്നയാളെ കൊലപ്പെടുത്തിയത്. മാരുതിവാനിൽ ബീഫ് കടത്തുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം. ഈ വാഹനം പശുസംരക്ഷക പ്രവർത്തകർ അഗ്നിക്കിരയാക്കുകയും ചെയ്തു.