Webdunia - Bharat's app for daily news and videos

Install App

ട്രെയിനിൽ കയറുന്നതിനിടെ പിന്നിൽ നിന്ന് കയറിപ്പിടിച്ചു;'കൈകാര്യം' ചെയ്ത് യുവതി; അടികൊണ്ടിട്ടും നിർത്താതെ ചിരിച്ച് യുവാവ്

യുവാവിനെ കൈകാര്യം ചെയ്‌തശേഷം യാത്രക്കാർ റെയിൽവേ പൊലീസിന് കൈമാറി.

തുമ്പി ഏബ്രഹാം
ഞായര്‍, 22 ഡിസം‌ബര്‍ 2019 (13:36 IST)
ട്രെയിനിൽ കയറുന്നതിനിടെ, പിന്നിൽ നിന്ന് കയറിപ്പിടിച്ച യുവാവിന്റെ മുഖത്തടിച്ച് യുവതി. അടി കൊണ്ടിട്ടും, നിർത്താതെ ചിരി തുടങ്ങിയ യുവാവിനെ കണ്ട് യുവതി യാത്രക്കാരെ വിളിച്ചുകൂട്ടി. യുവാവിനെ കൈകാര്യം ചെയ്‌തശേഷം യാത്രക്കാർ റെയിൽവേ പൊലീസിന് കൈമാറി. 
 
വെള്ളിയാഴ്ച മുംബൈയിലെ പ്രഭാദേവി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. അന്ധേരിയിലെ ഓഫീസിലേക്ക് പോകാൻ സ്റ്റേഷനിൽ എത്തിയ 24കാരിക്കാണ് ദുരനുഭവം ഉണ്ടായത്. ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ, പിന്നിൽ നിന്ന് ആരോ തന്നെ കയറിപ്പിടിച്ചതായി യുവതിക്ക് തോന്നി. പിന്നിലേക്ക് തിരിഞ്ഞുനോക്കിയ യുവതി 35കാരനായ പ്രതിയെ തിരിച്ചറിഞ്ഞു. 
 
അതിനിടെ, യുവതിക്ക് നേരേ നോക്കി യുവാവ് അശ്ലീല പരാമർശങ്ങൾ നടത്തിയതായും പൊലീസ് പറയുന്നു. ഇത് കണ്ട് കുപിതയായ യുവതി ട്രെയിനിൽ നിന്ന് ഇറങ്ങി യുവാവിന്റെ മുഖത്തടിച്ചു. എന്നിട്ടും പിന്തിരിയാൻ കൂട്ടാക്കാതെ നിന്ന് യുവാവ് നിർത്താതെ ചിരി തുടങ്ങിയതായി യുവതിയുടെ പരാതിയിൽ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments