Webdunia - Bharat's app for daily news and videos

Install App

കുഞ്ഞിനെയും നോക്കണം, ഡ്യൂട്ടിയും ചെയ്യണം; വനിതാ പൊലീസിന്‍റെ കഷ്ടപ്പാട് - വൈറല്‍ ഫോട്ടോ

കുഞ്ഞിനെയും നോക്കണം, ഡ്യൂട്ടിയും ചെയ്യണം; വനിതാ പൊലീസിന്‍റെ കഷ്ടപ്പാട് - വൈറല്‍ ഫോട്ടോ

Webdunia
ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (15:51 IST)
വ്യത്യസ്‌തമായ വാർത്തകളായാലും ഫോട്ടോകളായാലും വളരെ പെട്ടെന്നുതന്നെ അത് സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അതുപോലെ ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ ആറ് മാസം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് ഡ്യൂട്ടിയ്‌ക്ക് വന്ന വനിതാ പൊലീസിന്റെ ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
 
അർച്ചന ജയന്തി എന്ന കോൺസ്‌റ്റബിളാണ് ഞായറാഴ്ച ജോലിയ്‌ക്ക് വന്നപ്പോൾ തന്റെ കുട്ടിയേയും കൂടെ കൂട്ടിയത്. കുട്ടിയെ അരികിലെ മേശയിൽ കിടത്തി തന്റെ ജോലി ചെയ്യുന്ന അർച്ചനയുടെ ഫോട്ടോയാണ് ട്വിറ്ററിൽ തരംഗമായത്. മണിക്കൂറുകൾക്കകം തന്നെ, വനിതാ പൊലീസുകാർക്ക് കൂടുതൽ സൗകര്യം നൽകണമെന്ന് ആവശ്യപ്പെട്ട് ട്വിറ്റർ ഉപയോക്താക്കൾ രംഗത്തെത്തി.
 
ചിത്രം പോസ്‌റ്റുചെയ്‌തിരിക്കുന്നത് സീനിയർ പൊലീസ് ഓഫീസറായ രാഹുൽ ശ്രീവത്സവാണ്. വലിയൊരു സല്യൂട്ട് ഇവർ അർഹിക്കുന്നെന്നും അദ്ദേഹം ചിത്രത്തോടൊപ്പം പങ്കുവെച്ച കുറുപ്പിൽ പറയുന്നു. അർച്ചനയുടെ സമർപ്പണത്തിന് നന്ദിയായി 1,000 രൂപ റിവാർഡ് നൽകി ആദരിക്കുകയും ചെയ്‌തു. കൂടാതെ, അർച്ചനയ്‌ക്ക് ആഗ്രയിലെ വീടിനടുത്തുള്ള സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റം നൽകിയതായി  ഉത്തർപ്രദേശ് പൊലീസ് ഡയറക്‌ടർ ജനറൽ പ്രകാശ് സിംഗ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments