രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7964 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. ഇതുവരെയുള്ളതിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്‌തിട്ടുള്ള ഏറ്റവും കൂടുതൽ കേസുകളാണിത്.ഇതോടെ രാജ്യത്തെ കൊവിഡ് ബധിതരുടെ എണ്ണം 1,73,763 ആയി ഉയർന്നു. ഇന്നലെ മാത്രം 265 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ രാജ്യത്തെ മരണ സംഖ്യ 4971 ആയി. 86,422 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ നിലവിലെ ലോക്ക്ഡൗൺ നീട്ടാനാണ് സാധ്യത.ഇത് സംബന്ധിച്ച് ചർച്ച ചെയ്യുവാൻ ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയെ കണ്ടിരുന്നു. സംസ്ഥാനങ്ങളുടെ നിലപാട് അനുസരിച്ച് പുതിയ മാർഗ്ഗനിർദേശം തയ്യാറാക്കുന്നതിൽ പ്രധാനമന്ത്രിയുടെ ഉപദേശം അമിത് ഷാ തേടി. ലോക്ക്ഡൗൺ സംബന്ധിച്ച തീരുമാനം ഇന്നുണ്ടായേക്കുമെന്നാണ് സൂചന.പുതിയ മാർദനിർദേശത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.നാളെ മൻകിബാത്ത് പരിപാടിയിൽ പ്രധാനമന്ത്രി രാജ്യത്തെ പൊതുസ്ഥിതി വിശദീകരിക്കും.