തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. തെരുവ് നായ ശല്യം നിയന്ത്രിക്കാനാണ് പുതിയ നീക്കത്തിന് പിന്നിലെ ലക്ഷ്യം. ബിബിഎംപി സ്പെഷ്യല്‍ കമ്മീഷണര്‍ സുരാല്‍കര്‍ വികാസ് കിഷോറിന്റെ നേതൃത്വത്തില്‍ ചിപ്പ് ഘടിപ്പിക്കല്‍ ആരംഭിച്ചു.
നഗരത്തിലെ മല്ലേശ്വരത്തിനും മട്ടികെരെയ്ക്കും ചുറ്റും മൈക്രോചിപ്പ് ഇംപ്ലാന്റേഷന്‍ നടക്കുന്നുണ്ട് . ഇതോടെ തെരുവുനായ്ക്കളെ നിരീക്ഷിക്കാന്‍ നഗരസഭയ്ക്ക് കഴിയും . നായയുടെ വാസസ്ഥലം, കുത്തിവയ്പ്പ് തീയതി, എബിസി തുടങ്ങി ഒട്ടേറെ വിവരങ്ങള്‍ ശേഖരിക്കാന്‍ ചിപ്പ് സഹായകമാകും.