Webdunia - Bharat's app for daily news and videos

Install App

പുതുച്ചേരി കോൺഗ്രസിൽ കൂട്ടരാജി, 13 നേതാക്കൾ ബിജെപിയിലേക്ക്

Webdunia
വ്യാഴം, 28 ജനുവരി 2021 (12:39 IST)
പുതുച്ചേരി കോൺഗ്രസിൽ കൂട്ടരാജി. കോൺഗ്രസിൽ നിന്നും അഞ്ച് സംസ്ഥാന ജനറൽ സെക്രട്ടറിമാർ, മുൻ എംഎൽഎ ഉൾപ്പടെയാണ് രാജി വെച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് പുതുച്ചേരിയിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കികൊണ്ട് മുന്‍ പാര്‍ട്ടി  അധ്യക്ഷനും മന്ത്രിയുമായ നമശിവായം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കളുടെ രാജി.
 
അതേസമയം കൂടുതൽ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടർന്നാൽ പുതുച്ചേരിയിൽ സർക്കാർ വീഴും. രാജിവെച്ച നേതാക്കൾ ബിജെപിയില്‍ ചേരും. ബിജെപി നേതൃത്വവുമായി നേതാക്കള്‍ ചര്‍ച്ച നടത്തിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാരായണസ്വാമിക്കൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിച്ച നേതാവാണ് നമശിവായം. തെക്കന്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും വലിയ സ്വാധീനമുള്ള മുതിര്‍ന്ന നേതാവാണ് ഇദ്ദേഹം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments