Webdunia - Bharat's app for daily news and videos

Install App

വിവാഹമോചനത്തിനായി ഭാര്യയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു: യുവാവ് അറസ്റ്റിൽ

Webdunia
ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (20:34 IST)
മുംബൈ: വിവാഹമോചനത്തിനായി ഭാര്യയുടെ അശ്ലീല വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഇരുപതിയെട്ടുകാരൻ അറസ്റ്റിൽ. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെ മുംബൈയിൽ നിന്നും മുങ്ങിയ പ്രതിയെ ചൊവ്വാഴ്ച ഉത്തര്‍പ്രദേശിലെ ശ്രാവസ്തിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. 
 
ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടാനാണ് യുവാവ് അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് ദിയോനാര്‍ പോലീസ് പറഞ്ഞു. അശ്ലീല വീഡിയോ ഭർത്താവിന് കൈമാറിയ മറ്റൊരാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
 
ഭർത്താവിനൊപ്പം അറസ്റ്റ് ചെയ്‌ത പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തിരുന്നു. 5.20 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പീഡന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും ഇയാള്‍  യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ പണം ലഭിക്കാത്തതിരുന്നതോടെ ഇയാള്‍ വീഡിയോ ഭര്‍ത്താവിന് അയച്ചു നല്‍കി. പിന്നീട് വിവാഹമോചനം ലഭിക്കാനായി ഭര്‍ത്താവ് ഈ വീഡിയോ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments