മൊബൈൽ ഫോൺ ഓർഡർ ചെയ്‌തു, ലഭിച്ചത് അലക്ക് സോപ്പ്; ദേഷ്യം സഹിക്കവയ്യാതെ യുവാവ് ചെയ്‌തത്
മൊബൈൽ ഫോൺ ഓർഡർ ചെയ്‌തു, ലഭിച്ചത് അലക്ക് സോപ്പ്; ദേഷ്യം സഹിക്കവയ്യാതെ യുവാവ് ചെയ്‌തത്
ഫോൺ ഓർഡർ ചെയ്‌ത യുവാവിന് ലഭിച്ചത് അഞ്ച് രൂപ വിലയുള്ള അലക്ക് സോപ്പ്. വെസ്‌റ്റ് ബംഗാളിലാണ് തികച്ചും വിചിത്രമായ സംഭവം നടന്നിരിക്കുന്നത്. സംഭവത്തെത്തുടർന്ന് ഫോൺ ഓർഡർ ചെയ്‌ത അഫ്രതുൽ എന്ന ടിവി ഓപ്പറേറ്റർ പോസ്‌റ്റുമാസ്‌റ്ററായ കിഷോറൊ മോഹൻദാസിന്റെ കൈവിരൽ കടിച്ചു.
3500 രൂപയുടെ ഫോണായിരുന്നു അഫ്രതുൽ ഓർഡർ ചെയ്‌തത്. പോസ്‌റ്റ്‌മാസ്‌റ്റർ പണം അഫ്രതുലിന്റെ കൈയിൽ നിന്ന് പണം വാങ്ങിയതിന് ശേഷം പാർസർ കൊടുക്കുകയായിരുന്നു. എന്നാൽ പാർസൽ തുറന്ന അഫ്രതുൽ ഞെട്ടി. ഫോണിന് പകരം ബാർ സോപ്പ്. ശേഷം താൻ നൽകിയ 3500 രൂപയും ഷിപ്പിംഗ് ചാർജ്ജ് 98 രൂപയും തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും പോസ്‌റ്റ്‌മാസ്‌റ്റർ അത് നിരസിക്കുകയായിരുന്നു.
'പണം തിരിച്ച് തരാനാകില്ലെന്ന് പോസ്‌റ്റ്‌മാസ്‌റ്റർ പറഞ്ഞെങ്കിലും അയാൾ തന്റെ ക്യാഷ് ബോക്‌സ് തട്ടിയെടുക്കാൻ നോക്കി. ഞാൻ ശക്തിപ്രാപിച്ച് നിന്നെങ്കിലും അയാൾ എന്റെ കൈവിരൽ കടിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ചു. അയാളെ തടയാൻ ഞാൻ അവിടെ കൂടിനിന്നവരോട് പറയുകയായിരുന്നു. ശേഷം അയാളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു'- പോസ്‌റ്റ്‌മാസ്റ്റർ പറഞ്ഞു.
'ക്യാഷ് ബോക്‌സ് മുഴുവനായി തട്ടിയെടുക്കണമെന്ന് ഉദ്ദേശമായിരുന്നില്ല, ഞാൻ ഫോണിനായി നൽകിയ പണം തിരികെ ലഭിക്കണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ'- അഫ്രതുൽ പറഞ്ഞു.