ബീജിംഗ്: തുടർച്ചയായി ഒരാഴ്ച സ്മർട്ട് ഫോണിൽ കളിച്ച് യുവതിയുടെ വിരലുകളുടെ ചലന ശേഷി നഷ്ടമായി. ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ചംഷയിലാണ് സംഭവം ഉണ്ടായത്. ജോലിയിൽ നിന്നും ലീവെടുത്ത് വീട്ടിൽ കഴിയവെ സ്മാർട്ട് ഫോണിൽ കളിക്കുന്നത് മുഴുവൻ സമയമയി മാറുകയായിരുന്നു.
ഉറങ്ങുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും മാത്രമാണ് ഇവർ സ്മർട്ട്ഫോണിൽ നിന്നും കൈയ്യെടുത്തിരുന്നത്. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ യുവതിയുടെ കൈവിരലുകളിൽ വേദന അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇവർ ഇത് കാര്യമായി എടുത്തിരുന്നില്ല.
എന്നാൽ കുറച്ചുകൂടി കഴിഞ്ഞതോടെ സ്ഥിതി ഗുരുതരമായി മാറി. വിരലുകൾ സ്മാർട്ട്ഫോൺ പിടിച്ച അതേ നിലയിൽ നിശ്ചലമാവുകയായിരുന്നു. ഇതോടൊപ്പം സഹിക്കാനാവാത്ത വേദനയും തുടങ്ങി. ഇതോടെ യുവതി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വിരലുകളുടെ ചലനശേഷി ഭാഗികമായി വീണ്ടെടുക്കാനായത്. കൈ വിരലുകളുടെ ചലന ശേഷി പൂർണമയും വീണ്ടെടുക്കാൻ ഇനിയും സമയമെടുക്കും എന്നാണ് യുവതിയെ ചികിത്സിച്ച ഡോക്ടർമാർ വ്യക്തമാക്കിയത്.