Webdunia - Bharat's app for daily news and videos

Install App

പി‌പി‌ഇ കിറ്റ് ധരിച്ച് പുകവലിച്ച ആശുപത്രി ജീവനക്കാരുടെ ഫോട്ടോയെടുത്തു; യുവാവിന് ക്രൂര മര്‍ദ്ദനം

ജോര്‍ജി സാം
ബുധന്‍, 24 ജൂണ്‍ 2020 (20:20 IST)
പി‌പി‌ഇ കിറ്റ് ധരിച്ച് പുകവലിച്ച ആശുപത്രി ജീവനക്കാരുടെ ഫോട്ടോയെടുക്കുകയും ഈ നടപടി ചോദ്യം ചെയ്യുകയും ചെയ്‌ത യുവാവിന് ക്രൂര മര്‍ദ്ദനം. ആശുപത്രിയിലെ നാല് ജീവനക്കാര്‍ ചേര്‍ന്ന് യുവാവിനെ തല്ലിച്ചതയ്‌ക്കുകയായിരുന്നു.
 
മുംബൈ ബോറിവ്‌ലിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. രോഹിത് പവാര്‍ എന്ന യുവാവാണ് ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനത്തിന് ഇരയായത്. പി‌പി‌ഇ സ്യൂട്ട് ധരിച്ച ശേഷം മൂന്ന് ജീവനക്കാര്‍ ആശുപത്രി പരിസരത്ത് നിന്ന് സിഗരറ്റ് വലിക്കുന്നത് ഫോട്ടോയെടുക്കാന്‍ ശ്രമിച്ചതിനാണ് തന്നെ ആക്രമിച്ചതെന്ന് രോഹിത് പവാര്‍ പറയുന്നു.
 
"ഫോട്ടോ എടുക്കാന്‍ എനിക്ക് ആരാണ് അധികാരം നല്‍കിയതെന്ന് ചോദിച്ചാണ് അവര്‍ എന്നെ ആക്രമിച്ചത്. എന്‍റെ മൂക്കിന് ഗുരുതരമായി പരുക്കേറ്റു. രക്‍തം ഒഴുകുന്ന മുഖവുമായി നിന്ന എനിക്ക് ചികിത്‌സ നല്‍കാന്‍ പോലും ആ ആശുപത്രി അധികൃതര്‍ തയ്യാറായില്ല” - രോഹിത് പവാര്‍ വ്യക്‍തമാക്കി.
 
രോഹിത് പവാറിന്‍റെ പരാതിയില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments