Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

‘കശ്മീരിലെ കുട്ടികളെ സഹായിക്കണം, 40 ദിവസമായി അവർ സ്കൂളിൽ പോയിട്ട്’; യു എന്നിനോട് മലാല

‘കശ്മീരിലെ കുട്ടികളെ സഹായിക്കണം, 40 ദിവസമായി അവർ സ്കൂളിൽ പോയിട്ട്’; യു എന്നിനോട് മലാല
, ഞായര്‍, 15 സെപ്‌റ്റംബര്‍ 2019 (16:11 IST)
കശ്മീരിലെ സ്‌കൂള്‍ കുട്ടികളെ സഹായിക്കണമെന്ന ആവശ്യവുമായി നോബേല്‍ സമ്മാന പുരസ്‌ക്കാര ജേതാവ് മലാല യൂസഫ് സായി രംഗത്ത്. ട്വിറ്ററിലൂടെ യുഎന്നിനോടാണ് മലാല സഹായാഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. തടവിലാക്കപ്പെട്ട നാലായിരത്തോളം ആള്‍ക്കാരെ കുറിച്ച തനിക്ക് ആശങ്കയുണ്ടെന്നും മലാല ട്വിറ്ററില്‍ കുറിച്ചു.
 
കശ്മീര്‍ ജനത പുറം ലോകത്ത് നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണെന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളായി കശ്മീരിലെ ജനങ്ങളുമായും പത്രപ്രവര്‍ത്തകരുമായും മനുഷ്യാവകാശ പ്രവര്‍ത്തകരുമായും വിദ്യാര്‍ത്ഥികളുമായും താൻ സംസാരിച്ചിരുന്നുവെന്നും മലാല കുറിച്ചു.  
 
നാല്‍പ്പത് ദിവസമായി സ്‌കൂളില്‍ പോകാന്‍ കഴിയാത്ത കുട്ടികളെ കുറിച്ചും വീടിന് പുറത്തിറങ്ങാന്‍ ഭയ്കുന്ന പെണ്‍കുട്ടികളെ കുറിച്ചും തനിക്ക് ആശങ്കയുണ്ടെന്ന് മലാല പറഞ്ഞു. ‘അവർക്കാർക്കും സ്‌കൂളില്‍ പോകാന്‍ കഴിയുന്നില്ല പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. അവരുടെ ഭാവി എന്താകുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്’- മലാല കുറിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരണമടഞ്ഞ ഡോക്ടറുടെ വീട്ടിൽ നിന്നും കണ്ടെത്തിയത് രണ്ടായിരത്തിലധികം ഭ്രൂണ അവശിഷ്ടങ്ങൾ, ഞെട്ടി പൊലീസ്