Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ആ ‘മാരകായുധം’ കണ്ടെത്തിയത് ഇംഗ്ലണ്ടില്‍ നിന്ന്; ഭുംമ്രയുടെ വെളിപ്പെടുത്തലിൽ ഞെട്ടി വിൻഡീസ്

ആ ‘മാരകായുധം’ കണ്ടെത്തിയത് ഇംഗ്ലണ്ടില്‍ നിന്ന്; ഭുംമ്രയുടെ വെളിപ്പെടുത്തലിൽ ഞെട്ടി വിൻഡീസ്
, ഞായര്‍, 15 സെപ്‌റ്റംബര്‍ 2019 (10:22 IST)
ഇന്ത്യയുടെ ചിന്തിക്കുന്ന ബൌളറാണ് ജസ്പ്രിത് ഭുംമ്ര. ഭുംമ്ര എപ്പോൾ എന്തു ചെയ്യുമെന്ന് ബാറ്റ്സ്മാന്മാർക്ക് ഊഹിക്കാൻ കഴിയില്ല. വിന്‍ഡീസിനെതിരേയുള്ള പരമ്പരയില്‍ പുതിയൊരു ആയുധം കൂടി പുറത്തെടുത്ത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഈ താരം. 
 
എതിര്‍ ബാറ്റ്സ്മാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന ഔട്ട്സ്വിങറുകളാണ് ഭുംറയുടെ കൈയ്യില്‍ നിന്നും പുറത്ത് വന്ന പുതിയ മാരകായുധം. ഇന്ത്യയുടെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനമാണ് ഇത്രയും മികച്ച രീതിയില്‍ ടെസ്റ്റില്‍ ഔട്ട് സ്വിങറുകള്‍ എറിയാന്‍ താന്‍ പഠിച്ചതെന്നും ഭുംറ പറയുന്നു. 
 
ഇംഗ്ലണ്ട് പര്യടനത്തില്‍ നന്നായി ഔട്ട് സ്വിങറുടെ എറിയാന്‍ കഴിഞ്ഞത് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. കൂടുതല്‍ ടെസ്റ്റുകളില്‍ കളിച്ചതോടെ ഇതു മൂര്‍ച്ച കൂട്ടിയെടുക്കാനും കഴിഞ്ഞതായി ഭുംറ വിശദമാക്കി. അതേസമയം, എപ്പോഴും ഇങ്ങനെ കളിക്കാൻ കഴിയില്ലെന്നും പിച്ചിന്റെ സാഹചര്യവും സ്വഭാവവും മനസിലാക്കി മാത്രമേ ഇങ്ങനെ പ്രവർത്തിക്കാനാകൂ എന്നും ഭുംമ്ര  പറയുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘രോഹിത് തിളങ്ങിയാല്‍ ഏത് ടോട്ടലും മറികടക്കും, എതിരാളികള്‍ ഭയക്കും’; ഹിറ്റ്‌മാന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്‌ത് ബംഗാര്‍