Webdunia - Bharat's app for daily news and videos

Install App

മഹാരാഷ്ട്ര കേസ് സുപ്രീം കോടതിയിൽ വാദം പൂർത്തിയായി, വിശ്വാസവോട്ടെടുപ്പിൽ ഉത്തരവ് നാളെ പത്തരക്ക് പ്രഖ്യാപിക്കും

അഭിറാം മനോഹർ
തിങ്കള്‍, 25 നവം‌ബര്‍ 2019 (11:58 IST)
രാഷ്ട്രീയ അട്ടിമറിയിലൂടെ മഹാരാഷ്ട്രയിൽ ബി ജെ പി സർക്കാർ അധികാരത്തിൽ ഏറിയതിനെതിരെ കോൺഗ്രസ്സ്, എൻസിപി,ശിവസേന കക്ഷികൾ കോടതിയിൽ നൽകിയ പരാതിയിൽ സുപ്രീം കോടതി വാദം പൂർത്തിയായി. ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വന്നതിനെതിരായ ഹർജിയാണ് കോടതി പരിഗണിച്ചത്.
 
ഇതുപ്രകാരം ഭൂരിപക്ഷം അവകാശപ്പെട്ട് ഫഡ്നാവിസ് നൽകിയ കത്തും അദ്ദേഹത്തെ മന്ത്രിസഭയുണ്ടാക്കുവാനായി ക്ഷണിച്ച് കൊണ്ട് ഗവർണർ നൽകിയ കത്തും കേന്ദ്രസർക്കാറിന് വേണ്ടി ഹാജറായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിക്ക്  കൈമാറി. ജഡ്ജിമാരായ എൻവി രമണ, അശൊക് ഭൂഷ്ൺ,സഞീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
 
കേന്ദ്രത്തിന് വേണ്ടി ഹാജറായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത,  ഗവർണറുടെ നടപടിയിൽ തെറ്റില്ലെന്നും 170 എം എൽ എമാരുടെ പിന്തുണ ഫഡ്നാവിസിനുണ്ടെന്ന് ഗവർണർ നൽകിയ കത്തിൽ ഉണ്ടെന്നും കോടതിയിൽ വിശദമാക്കി. ഗവർണറുടെ നടപടി പുനപരിശോധിക്കേണ്ടതില്ലെന്നാണ് തുഷാർ മേത്തയുടെ വാദം. മുഗൾ റോഹ്ത്തഗിയാണ് ഫഡ്നാവിസിന്  വേണ്ടി കോടതിയിൽ ഹാജരായിരിക്കുന്നത്. 
 
എന്നാൽ രാഷ്ട്രപതി ഭരണം പിൻവലിച്ചതിൽ ദുരൂഹതയുണ്ടെന്നും വിശ്വാസവോട്ടെടുപ്പ് എത്രയും പെട്ടെന്ന് നടത്തണമെന്നും കോൺഗ്രസ്സിനായി കബിൽ സിബൽ കോടതിയിൽ വാദിച്ചു.  ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് തേടണമെന്നാണ് ത്രികക്ഷിക്ക് വേണ്ടി ഹാജറായ സിങ് വിയുടെ വാദം. വിശ്വാസവോട്ടെടുപ്പ് നടത്തുവാനായി മാത്രം ഇന്നുതന്നെ നിയമസഭ വിളിച്ചുച്ചേർക്കണമെന്നും അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടു. 
 
വിശ്വാസവോട്ടെടുപ്പിൽ ഉത്തരവ് നാളെ പത്തരക്ക് കോടതി പ്രഖ്യാപിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments