Webdunia - Bharat's app for daily news and videos

Install App

ആഡംബര ട്രെയിനുകളിലെ രാജാവ് 'മഹാരാജ എക്‌സ്പ്രസ്സ്' കേരളത്തില്‍; യാത്രചിലവ് 16 ലക്ഷംരൂപ !

ആഡംബര ട്രെയിനുകളിലെ രാജാവ് 'മഹാരാജ എക്‌സ്പ്രസ്സ്' കേരളത്തിലേക്കും

Webdunia
ശനി, 25 മാര്‍ച്ച് 2017 (11:26 IST)
ലോകത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളടങ്ങിയ ട്രെയിനായ മഹാരാജ എക്‌സ്പ്രസ്സ് ദക്ഷിണേന്ത്യയിലേക്കും സര്‍വീസ് ആരംഭിക്കുന്നു. കൊല്‍ക്കത്തയില്‍നിന്നു ഡല്‍ഹിയിലേക്കായിരുന്നു മഹാരാജാസ് എക്സ്പ്രസിന്റെ ആദ്യ യാത്ര. ഡല്‍ഹി, ആഗ്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തുന്ന ഈ ട്രെയിന്‍ സെപ്റ്റംബറോടുകൂടിയാണ് കേരളത്തില്‍ എത്തുക. മുംബൈയില്‍ നിന്ന് ഗോവ, ഹംപി, മൈസൂരു, എറണാകുളം, ആലപ്പുഴ വഴി തിരുവനന്തപുരത്ത് എത്തുന്നതാണ് ഒരു യാത്ര. തിരുവനന്തപുരത്തു നിന്ന് തിരിച്ച് മഹാബലിപുരം, മൈസൂരു, ഹംപി വഴി മുംബൈയില്‍ എത്തുന്ന വിധമാണ് രണ്ടാം യാത്ര ക്രമീകരിച്ചിട്ടുള്ളത്. എറണാകുളം സൗത്തിലും തിരുവനന്തപുരത്തും ഒരു ദിവസം നിര്‍ത്തിയിടും. ഏഷ്യയിലെ ഏറ്റവും ചെലവേറിയ യാത്രയാണ് ഈ തീവണ്ടിയിലേത്.
 
കൊങ്കണ്‍ മേഖലയിലെ ടൂറിസം സാധ്യതകള്‍ കണക്കിലെടുത്താണ് സര്‍വീസ് ആരംഭിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. രാജകീയമായ ഈ യാത്ര ആസ്വദിക്കണമെങ്കിൽ ഏറ്റവും കൂടിയ ക്ലാസിന് 2500 യുഎസ് ഡോളറാണ് ഏകദേശം ഒരു ലക്ഷത്തി ആറുപത്തിയെണ്ണായിരം രൂപ. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കാണെങ്കിൽ പ്രതിദിനം അരലക്ഷം രൂപയുമായിരിക്കും. ഇത്രയും ടിക്കറ്റ് ചാർജ്ജ് കൊടുക്കുന്നതുകൊണ്ട് ഭക്ഷണ-പാനീയങ്ങളെല്ലാം സൗജന്യമാണ്. ഡൈനിങ്ങും ബാറും എല്ലാം ഈ ട്രെയിനിലുണ്ട്. എട്ട് ദിവസത്തെ യാത്രയാണ് ഓരോ തവണയും ഈ ട്രെയിന്‍ പൂര്‍ത്തിയാക്കുന്നത്. 
 
ഐആർസിടിസിയാണ് ഈ ടൂറിസ്റ്റ് ട്രെയിനിന്റെ ഉടമസ്ഥർ. സമ്പന്നരായ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ദക്ഷിണേന്ത്യന്‍ മേഖലയിലേക്കുള്ള ഈ സര്‍വീസ് നടത്തുന്നത്. 88 യാത്രക്കാരെ മാത്രമാണ് ഈ ട്രെയിൻ വഹിക്കുക. അഞ്ച് ഡീലക്‌സ് കാറുകള്‍, ആറ് ജൂനിയര്‍ സ്യൂട്ട് കാറുകള്‍, രണ്ട് സ്യൂട്ട് കാറുകള്‍, ഒരു പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് കാര്‍, ഒരു ബാര്‍, രണ്ട് റെസ്റ്ററന്റുകള്‍ എന്നിവയാണ് ഈ ആഢംബര ട്രെയിനിലുള്ളത്. ലോകമെങ്ങും ലഭ്യമാകുന്ന വൈനും മദ്യവും ലഭിക്കുന്ന സഫാരി ബാറും ട്രെയിനിലുണ്ടാകും.
 
തുടര്‍ച്ചയായി നാല് വര്‍ഷം ലോകത്തെ മികച്ച ലക്ഷ്വറി ട്രെയിനിനുള്ള പുരസ്‌കാരം മഹാരാജ എക്‌സ്പ്രസ്സിനായിരുന്നു. ഒരോ കാബിനുകളിലും പ്രത്യേകം ശീതോഷ്ണ സംവിധാനം,എൽസിഡി ടിവി, ഡയറക്ട് ഡയൽ ടെലഫോൺ, ഇന്റർനെറ്റ്, ഡെഡിക്കേറ്റഡ് ബട്ലര് സർവീസ്, ബെഡ്.ലൈവ് ടിവി എന്നിവയുണ്ട്. സൗത്ത് ആഫ്രിക്കയുടെ ബ്ലൂ ട്രെയിന്‍, റോവോസ് റെയിലിന്റെ പ്രൈഡ് ഓഫ് ആഫ്രിക്ക, യൂറോപ്പ് ആന്റ് തുര്‍ക്കിയുടെ ഓറിയന്റ് എക്‌സ്പ്രസ് എന്നിവയാണ് ഇത്തരത്തിൽ ആഢംബര യാത്ര നൽകുന്ന മറ്റ് രാജ്യങ്ങളിലെ ട്രെയിനുകൾ.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments