Webdunia - Bharat's app for daily news and videos

Install App

കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ,സിന്ധ്യക്കെതിരായ ഭൂമി കുംഭകോണകേസ് പുനരന്വേഷിക്കാൻ മധ്യപ്രദേശ് സർക്കാർ

അഭിറാം മനോഹർ
വെള്ളി, 13 മാര്‍ച്ച് 2020 (09:50 IST)
കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് ചേക്കറിയതിനെ തുടർന്ന് ജ്യോതിരാദിത്യ സിന്ധ്യക്കും കുടുംബത്തിനുമെതിരായ ഭൂമി കുംഭകോണകേസ് മധ്യപ്രദേശ് സർക്കാർ പുനരന്വേഷണം നടത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. മധ്യപ്രദേശ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇ ഒ ഡബ്ല്യു) ആണ് കേസ് പുനരന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഭൂമി വിൽക്കുന്നതിനായി വ്യാജരേഖകൾ തയ്യാറാക്കിയെന്നാണ് സിന്ധ്യക്കും കുടുംബത്തിനുമെതിരായ ആരോപണം.
 
സുരേന്ദ്ര ശ്രിവാസ്തവ എന്നയാളാണ് പരാതിക്കാരൻ.ഇയാള്‍ നല്‍കിയ പരാതിയില്‍ വസ്തുതകള്‍ വീണ്ടും പരിശോധിക്കാന്‍ തങ്ങള്‍ക്ക് ഉത്തരവ് ലഭിച്ചിട്ടുള്ളതായി ഇ ഒ ഡബ്ല്യു ഉദ്യോഗസ്ഥർ പറഞ്ഞു. 2014 മാർച്ചിലാണ് ഇയാൾ ആദ്യം പരാതി നൽകിയത്.2018ൽ ഈ കേസ് അവസാനിപ്പിക്കുകയും ചെയ്‌തിരുന്നു.എന്നാൽ ഇയാൾ വ്യാഴാഴ്ച്ച പുതിയ പരാതി വീണ്ടും സമർപ്പിക്കുകയായിരുന്നു. ഈ പരാതിയുടെ മേലാണ് നടപടി. എന്നാൽ കേസ് വീണ്ടും അന്വേഷിക്കാനുള്ള മധ്യപ്രദേശ് സർക്കാരിന്റെ തീരുമാനം രാഷ്ട്രീയപകപോക്കലാണെന്ന് സിന്ധ്യയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments