Webdunia - Bharat's app for daily news and videos

Install App

വീണ്ടും ഭരണത്തിലെത്താൻ ബി ജെ പിയുടെ ഗ്ലാമറസ് തന്ത്രങ്ങൾ, പൂനെയിൽ മത്സരിക്കാനൊരുങ്ങി മാധുരി ദീക്ഷിത് ?

Webdunia
വ്യാഴം, 6 ഡിസം‌ബര്‍ 2018 (17:54 IST)
മുംബൈ: 2019ൽ വരാനിരിക്കുന്ന തിരിഞ്ഞെടുപ്പിലൂടെ വീണ്ടും ഭരണത്തിലെത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് ബി ജെ പി തന്ത്രങ്ങൾആവിഷ്കരിക്കയാണ്. ഇതിന്റെ ഭാഗമായി ഒരിക്കൽ കോൺഗ്രസിൽ നിന്നും പിടിച്ചെടുത്ത പുനെ മണ്ഡലം ഭദ്രമാക്കാൻ ബോളീവുഡ് താരം മാധുരി ദീക്ഷിതിനെ രംഗത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ബി ജെ പി.
 
ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് മാധുരീ ദീക്ഷിതിന്റെ മുംബൈയിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ഥാനാർത്ഥിത്വം സംബന്ധിച്ച കാര്യങ്ങൾ ഈ കൂടിക്കാഴ്ചയിൽ ചർച്ചയായി എന്നാണ് റിപ്പോർട്ടുകൾ. പൂനെ ലോക്സഭാ സീറ്റിലേക്ക് പരിഗണിക്കുന്നവരുടെ ലിസ്റ്റിൽ മാധുരി ദീക്ഷിത്തിന്റെ പേരും ഉൾപ്പെടുന്നതായി സംസ്ഥാനത്തെ മുതിർന്ന ബി ജെ പി നേതാവ് വെളിപ്പെടുത്തുകയും ചെയ്തു.
 
2014ലെ ലോക്സഭ ഇലക്ഷനിൽ കോൺഗ്രസ്  സ്ഥാനാർത്ഥിയെ മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അട്ടിമറിച്ചാണ് ബി ജെ പിയുടെ അനിൽ ഫിറോൾ മണ്ഡലം ബി ജെപിയിലെത്തിക്കുന്നത്. എന്നാൽ മണ്ഡലം വീങ്ങും കോൺഗ്രസിലേക്ക് തന്നെ പോകുന്നത് തടയാൻ മാധുരി ദീക്ഷിതിനെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ സാധിക്കും എന്നതാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
 
പ്രശസ്തരായ പുതുമുഖങ്ങളെ രംഗത്തിറക്കി മണ്ഡലങ്ങൾ ഭദ്രമാക്കാനുള്ള ബി ജെ പി തന്ത്രത്തിന്റെ ഭാഗമായാണിത്. പുതുമുഖങ്ങളെ രംഗത്തിറക്കുന്നതോടെ സ്ഥാനാർത്ഥികൾക്കെതിരെയുള്ള പ്രതിപക്ഷ പാർട്ടികളുടെ വിമർശനങ്ങൾ ഇല്ലാതാക്കാൻകൂടി ബി ജെ പിക്ക് സാധിക്കും. പ്രാദേശിക ഇലക്ഷനുകളിൽ ഇതേ തന്ത്രം  ബി ജെ പി ഫലപ്രദമായി ഉപയോഗിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments