Webdunia - Bharat's app for daily news and videos

Install App

കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ; ബില്‍ പാസാക്കി

കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ; ബില്‍ പാസാക്കി

Webdunia
തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (18:18 IST)
കൊച്ചു കുട്ടികള്‍ക്കു നേരെ രാജ്യത്ത് ലൈംഗിക അതിക്രമം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ശക്തമായ നിയമനിര്‍മാണവുമായി മധ്യപ്രദേശ്. 12 വയസിന് താഴെയുള്ള കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവ്യസ്ഥ ചെയ്യുന്ന ബില്‍ മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൌഹാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഐക്യകണ്‌ഠേന പാസാക്കി.

ബലാത്സംഗക്കേസില്‍ കുറ്റം തെളിഞ്ഞാല്‍ വധശിക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള ബില്ലാണ് നിയമസഭ പാസാക്കിയത്. കഴിഞ്ഞ ആഴ്‌ചയാണ് വിഷയത്തില്‍ നിയമനിര്‍മാണം നടത്താന്‍ മുഖ്യമന്ത്രിയും മന്ത്രിസഭയും തീരുമാനിച്ചതും അതിനുള്ള നീക്കം വേഗത്തിലാക്കിയതും.

കൊച്ചു കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ മനുഷ്യരല്ലെന്ന് ശിവ്രാജ് സിംഗ് ചൌഹാന്‍ വ്യക്തമാക്കി. ഇങ്ങനെയുള്ളവരെ  ചെകുത്താന്റെ ഗണത്തില്‍ മാത്രമെ ഉള്‍പ്പെടുത്താന്‍ സാധിക്കൂ. അതിനാല്‍ ഇത്തരം കേസുകളില്‍ പെടുന്നവര്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ല. ജാമ്യമില്ല വകുപ്പ് പ്രകാരമാ‍കും ഇവര്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്യുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments